May 9, 2024

തേയിലത്തോട്ടത്തിൽ തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം.: തളിച്ചത് മാരക കീടനാശിനിയല്ലന്ന് റിപ്പോർട്ട്

0
പൊഴുതന എച്ച്. എം.എൽ തേയിലത്തോട്ടത്തിൽ ജോലിക്കിടെ  തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം. 
കൽപ്പറ്റ:  . വയനാട് ജില്ലയിലെ പൊഴുതനയിൽ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള തേയില തോട്ടത്തിൽ ജോലിക്കെത്തിയ തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തി.
 രാവിലെ തേയില നുള്ളാൻ എത്തിയതായിരുന്നു തൊഴിലാളികൾ. ജോലി തുടങ്ങി ഉടൻ ഛർദിയും തലചുറ്റലും  ശരീരക്ഷീണവും അനുഭവപ്പെട്ടു. തോട്ടത്തിൽ  വ്യാപകമായി കീടനാശിനി തളിച്ചിരുന്നു എന്ന് തൊഴിലാളികൾ പറഞ്ഞു. പൊഴുതന സ്വദേശികളായ  ശ്രീദേവി,ആമിന, റംല, നസീമ റംലത് എന്നിവരെ വൈത്തിരി താലൂക്കാശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
  വിവരമറിഞ്ഞ കൃഷി മന്ത്രി അന്വേഷണത്തിന് നിർദ്ദേശിച്ചു. വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയൻ തോമസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം തോട്ടത്തിൽ പരിശോധന നടത്തി. എന്നാൽ തേയിലക്ക് തളിച്ചത് മാരക കീടനാശിനിയല്ലന്നും തേയില കൊതുകിനെ അകറ്റാൻ സ്ഥിരമായി പ്രയോഗിക്കുന്ന ലൈം സൾഫർ ആണന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത് മറ്റേതെങ്കിലും കാരണം കൊണ്ടാകാം.  കീടനാശിനിയുടെ സാമ്പിൾ ഉപാസിയുടെയും കൃഷി വകുപ്പിന്റെയും ലാബുകളിൽ പരിശോധിക്കുമെന്ന് പ്രിൻസിപ്പൽ അഗ്രി കൾച്ചറൽ ഓഫീസർ അജയൻ തോമസ് പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *