March 29, 2024

ജില്ലാ സ്കൂൾ കലോത്സവം: പ്രവേശന കവാടം മുതൽ എല്ലാ പ്രകൃതി സൗഹൃദം

1
Img 20171204 102445
മേളയിൽ ഗ്രീൻ പ്രോട്ടോകോൾ 
പനമരം:
പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും മേള. പ്ലാസ്റ്റിക്, ഫ്ലക്സ് ബോര്‍ഡുകള്‍, കമാനങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.. പകരം തുണിയില്‍ ഉള്ള എഴുത്തുകളും, പനയോലയിലും, തെങ്ങോലയിലും, വൈക്കോലിലും തീര്‍ത്ത കമാനങ്ങളും, അലങ്കാരങ്ങളും ഉപയോഗിച്ചിരിക്കുന്നു.. 
     ആർട്ടിസ്റ്റ് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി പ്രദീപ് വയനാടും മക്കളായ പ്രഷീബ്, അർജുൻ ,സുഹൃത്ത് ബാബു എന്നിവർ ചേർന്നാണ് സ്കൂളിന് മുമ്പിലെ പ്രവേശന കവാടം നിർമ്മിച്ചത്. കൊടപ്പന ഓല, തെങ്ങോല ,വൈക്കോൽ,  ചണം, പേപ്പർ, മരപ്പലക , കവുങ്ങ് എന്നിവ ഉപയോഗിച്ചാണ് കലാരൂപങ്ങൾ അടങ്ങിയ കവാടം ഒരുക്കിയത്.
ആറിന് രാവിലെ ഒമ്ബതിന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എം. ബാബുരാജ് പതാക ഉയര്‍ത്തും.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരമ്ബരാഗത കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സാംസ്കാരിക ദൃശ്യവിസ്മയം. മൂന്നരയ്ക്ക് ഒ.ആര്‍. കേളു എം.എല്‍.എ. കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍. ആര്‍.ബി. കൃഷ്ണ മുഖ്യാതിഥി ആകും. സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പ്രതിഭകളെ ആദരിക്കും.
എട്ടിന് വൈകുന്നേരം നാലിന് സമാപനസമ്മേളനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. സി. മമ്മൂട്ടി എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. സമ്മാനവിതരണം നടത്തും. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യാതിഥിയാകും.

AdAdAd

Leave a Reply

1 thought on “ജില്ലാ സ്കൂൾ കലോത്സവം: പ്രവേശന കവാടം മുതൽ എല്ലാ പ്രകൃതി സൗഹൃദം

Leave a Reply to iunaid Cancel reply

Your email address will not be published. Required fields are marked *