April 26, 2024

അനിയന്ത്രിതമായി വളരുന്ന തെരുവോര കച്ചവടം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

1
Img 20171218 120548
കല്‍പ്പറ്റ: ചെറുകിട വ്യാപാരികളുടെ തൊഴിലിന് ഭീഷണിയായി അനിയന്ത്രിതമായി വളരുന്ന തെരുവോര കച്ചവടം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെരുവോര കച്ചവടം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തിന്റെയും ഇരട്ടത്താപ്പ് നടപടികള്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വാടക മുറികളില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സുകള്‍ എടുത്ത് നിയമപരമായി വ്യാപാരം ചെയ്യുന്ന ലക്ഷക്കണക്കിന് വ്യാപാരികളുടെ പൗരധര്‍മ്മവും ആത്മാര്‍ത്ഥയും ചോദ്യം ചെയ്യുന്ന നടപടിയാണ് സര്‍ക്കാരിന്റെയും ത്രിതല പഞ്ചായത്തും സ്വീകരിക്കുന്നത്. 
തെരുവോരകച്ചവടം നടത്തുന്നതിന് പഞ്ചായത്തിന്റെയും മറ്റ് വകുപ്പുകളുടേയും ലൈസന്‍സും നികുകികളും ആവശ്യമില്ല. ഇതിനാല്‍ത്തന്നെ ഭക്ഷ്യവസ്തുക്കളും ഇലക്ട്രോണിക്‌സ് വസ്തുക്കളും വസ്ത്രങ്ങളും സ്വര്‍ണവും വഴിയോരത്ത് വില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരെ സര്‍ക്കാരും ത്രിതല പഞ്ചായത്തും നടപടി സ്വീകരിക്കുന്നില്ല. നോട്ട് നിരോധനവും ജിഎസ്ടിയും നിലവില്‍വന്നതോടെ വ്യാപാരമേഖല തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വാടക മുറികളില്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് ബാധകമായ എല്ലാ നിയമങ്ങളും തെരുവോര കച്ചവടക്കാര്‍ക്കും ബാധകമാക്കണം. അല്ലാത്തപക്ഷം വാടകമുറികളില്‍ വ്യാപാരം ചെയ്യുന്നവര്‍ ലൈസന്‍സുകള്‍ പുതുക്കാതെ തെരുവിലും വാഹനങ്ങളിലും കച്ചവടം ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇനിയും അധികാരികള്‍ ഇത്തരം ഇരട്ടത്താപ്പ് തുടര്‍ന്നാല്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ 10000ത്തോളം വരുന്ന വ്യാപാരികളെ പങ്കെടുപ്പിച്ച് കളക്ടറേറ്റിലേക്കും ആര്‍ടിഒ ഓഫീസിലേക്കും എസ്പി ഓഫീസിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രു, കെ. കുഞ്ഞിരായിന്‍ഹാജി, മുജീബ് ചുണ്ട, അഷറഫ് വേങ്ങാട്, അഷ്‌റഫ് കൊട്ടാരം എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

1 thought on “അനിയന്ത്രിതമായി വളരുന്ന തെരുവോര കച്ചവടം അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

  1. എന്തിനാ മുതലാളിമാരെ ഇത്രയ്ക്ക് വളച്ചുകെട്ടുന്നത്.. ഭൂമിയും വലിയ ആസ്തിയും വീടും പിന്നെ ടൗണിൽ ഒരു മുറിയും ഇല്ലാത്തവൻ കച്ചവടം ചെയ്യണ്ട, ചുരുക്കി പറഞ്ഞാൽ പാവങ്ങളുടെ വായിൽ മണ്ണുവാരി ഇടണം എന്ന് നേരെയങ്ങു പറഞ്ഞാൽ പോരെ…?

Leave a Reply to മുഹമ്മദ് റാഫി Cancel reply

Your email address will not be published. Required fields are marked *