സാധാരണക്കാരെ കുത്തിപിഴിയുന്ന മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന്‍.

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുമന്ദം: സാധാരണക്കാരെ കുത്തിപിഴിയുന്ന മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്ന്  ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രന്‍. കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി കാവുമന്ദത്ത് നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. 
  പാവപ്പെട്ടവന്റെ പണം തട്ടിയെടുക്കുന്ന മന്ത്രിമാരാണ് കേരളത്തിലേത്. ഗുജറാത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകില്ല എന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതനായി ദേശവിരുദ്ധരെയും തീവ്രവാദികളെയും നാടെങ്ങും ഇളക്കിവിട്ടു. വന്‍ കലാപങ്ങള്‍ ഹാര്‍ദിക് പട്ടേലിനെ മുന്‍ നിര്‍ത്തി ആസൂത്രണം ചെയ്തു. എന്നാല്‍ ഇവരുടെ കാപട്യം തിരിച്ചറിഞ്ഞ് രണ്ട് പതിറ്റാണ്ടിനുശേഷവും ബിജെപിക്കുതന്നെ ജനങ്ങള്‍ അവസരം നല്‍കി. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തിലധികം ഭരിക്കാന്‍ കഴിയാത്ത കേരളത്തിലെ ഇടത്-വലത് മുന്നണികളാണ് രണ്ട് പതിറ്റാണ്ട് ഭരണത്തിലിരുന്ന പാര്‍ട്ടിയെ പഴി പറഞ്ഞത്. 
ചാനല്‍ ചര്‍ച്ചയില്‍ ഗുജറാത്തിനെപ്പറ്റി ഭയങ്കരമായി പ്രസംഗിച്ച മതേതരവാദികള്‍ ഹിമാചല്‍ പ്രദേശിനെകുറിച്ച് ഒരുക്ഷരം പോലും മിണ്ടാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനായി 64000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ ഇവിടുത്തെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇടത്-വലത് മുന്നണികള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ കുറ്റം പറയാന്‍ സമയം കണ്ടെത്തുമ്പോള്‍ കേരളത്തില്‍ നടക്കുന്ന മാഫിയകളുടെ അരാജകത്വം കാണാന്‍ സമയമില്ലാതെപോകുന്നതായും അവര്‍ പറഞ്ഞു. 
പാവങ്ങളുടെ സര്‍ക്കാരെന്ന് അവകാശപ്പെട്ട് ഭരണത്തിലേറിയ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി 28000 രൂപയുടെ കണ്ണട സര്‍ക്കാര്‍ ചിലവില്‍ വാങ്ങി ഉപയോഗിക്കുന്നതും മറ്റ് അനര്‍ഹമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതും ചോദിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും കേരളത്തില്‍ ഇല്ല.
ഓക്‌സോഫോര്‍ഡ് യൂണിവേവ്സ്റ്റി വൈസ് ചാന്‍സിലര്‍ അവിടുത്തെ വിദ്യാര്‍ത്ഥികളോട് പറഞ്ഞത് മാനേജ്‌മെന്റ് എന്തെന്നറിയണമെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഠിക്കണമെന്നാണ്. കള്ളപ്പണം തടഞ്ഞും ബിനാ മി ഇടപാടുകള്‍ തകര്‍ത്തും ഐസിസ് ഭീകരവാദികള്‍ക്കെതിരെ നടപടി എടുത്തും ജിഎസ്ടി നടപ്പാക്കിയും മു ത്തലാഖ് നിരോധിച്ചും ഇന്ത്യ ന്‍ പ്രധാനമന്ത്രി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇത് ലോകരാജ്യങ്ങളും കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 
മണ്ഡലം പ്രസിഡന്റ് ആരോടരാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജിശങ്കര്‍, കെ സദാനന്ദന്‍, പി ജി ആനന്ദ്കുമാര്‍, കെ മോഹന്‍ദാസ്, പള്ളിയറ രാമന്‍, ടി എന്‍ സുബീഷ്, എം ജി സുകുമാരന്‍, പി ആര്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *