അമ്പലവയലില്‍ അന്താരാഷ്ട്ര പുഷ്‌പോത്സവത്തിനു നാളെ തുടക്കം

 •  
 • 26
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:  അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍  അഞ്ചാമത്   അന്താരാഷ്ട്ര പുഷ്പ-ഫല പ്രദര്‍ശന മേള(പൂപ്പൊലി) നാളെ മുതല്‍  18 വരെ നടത്തുമെന്ന്  ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രന്‍, പ്രോഗ്രാം ക്മ്മിറ്റി കണ്‍വീനര്‍  ഡോ.സഫിയ,  പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ എ.അബ്ദുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10നു അമ്പലവയല്‍ ടൗണില്‍ ആരംഭിക്കുന്ന ഘോഷയാത്ര ഗവേഷണ കേന്ദ്രത്തില്‍ എത്തുന്നതോടെയാണ് പുഷ്‌പോത്സവത്തിനു തുടക്കം. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 
ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ  അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തും. കാര്‍ഷികോത്പാദന കമ്മീഷണര്‍ ടിക്കാറാം മീണ, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.ആര്‍. ചന്ദ്രബാബു എന്നിവര്‍ പ്രസംഗിക്കും. 
പൂപ്പൊലിയുടെ ഭാഗമായി ജനുവരി അഞ്ചു മുതല്‍ ഒമ്പതു വരെ വയനാട് കൃഷി വിജ്ഞാന കേന്ദ്ര സംഘടിപ്പിക്കുന്ന സാങ്കേതികവിദ്യാവാരത്തില്‍ കാര്‍ഷിക സര്‍വകലാശാലയിലെ  പ്രമുഖ ഗവേഷകരും കാര്‍ഷിക-ആരോഗ്യമേഖലകളിലെ വിദഗ്ധരും പങ്കെടുക്കും.  സാങ്കേതിക വിദ്യാവാരത്തിന്റെ ഉദ്ഘാടനം  ഐസിഎആര്‍ സോണല്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ശ്രീനാഥ് ദീക്ഷിത് നിര്‍വഹിക്കും.  പൂക്കളുടെയും ഫലങ്ങളുടെയും പച്ചക്കറികളുടെയും കൃഷിരീതികളെക്കുറിച്ചുള്ള സെമിനാറുകള്‍ സാങ്കേതിക വിദ്യാവാരത്തിന്റെ ഭാഗമാണ്. 12 മുതല്‍ 16 വരെ അന്തര്‍ദേശീയ സിമ്പോസിയവും ഉണ്ടാകും. സിമ്പോസിയത്തിന്റെ സമാപനസമ്മേളനം 15നു വൈകുന്നേരം ആറിനു  മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി ആവിഷ്‌കരിച്ച ഹോര്‍ട്ടിക്കള്‍ച്ചറല്‍ തെറാപ്പി പദ്ധതിയുടെ ഉദ്ഘാടനം അന്നു നടത്തും. കൃഷിയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് പൂപ്പൊലിയിലൂടെ കാര്‍ഷിക സര്‍വകലാശാലയും അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രവും ലക്ഷ്യമിടുന്നതെന്ന് ഡോ. രാജേന്ദ്രന്‍ പറഞ്ഞു. 
 •  
 • 26
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *