നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍:44,42,000 രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്

  •  
  • 20
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

അരക്കോടിയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍
കല്‍പ്പറ്റ: അരക്കോടിയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പിടിയില്‍. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  ബത്തേരി കോട്ടകുന്നില്‍ നടന്ന വാഹന പരിശോധനയിലാണ്  ഇവെര പിടികൂടിയത്. 44,42,000  രൂപയുടെ അസാധു നോട്ടുകളാണ് പിടികൂടിയത്.ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്  കുന്നമംഗലം സ്വദേശികളായ പൂളക്കാമണ്ണില്‍ പി.എന്‍.മുഹമ്മദ് (31), അച്ചന്‍ കണ്ടിയില്‍ എ.കെ.ജംഷീര്‍ (30) മാനന്തവാടി സ്വദേശിയായ മീത്തില്‍ വീട് എം.റസാഖ് (41) എന്നിവരാണ് ഞായറാഴ്ച പിടിയിലായത്. പിടികൂടിയവയില്‍ നിരോധിച്ച 500 ന്റെയും 1000 ത്തിന്റെയും നോട്ടുകളാണ.് മാനന്തവാടി ഡി.വൈ.എസ്.പി എം.ഒ.ദേവസ്യയുടെ നേതൃത്വത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്തുവരുകയാണ്.കാസര്‍കോടുനിന്നുമാണ് പണം കൊണ്ടുവരുന്നതെന്നാണ് ഇവരില്‍ നിന്നും പോലീസിന് ലഭിച്ച വിവരം.എസ്.ഐ എന്‍.അജീഷ് കുമാര്‍, അഡീഷണല്‍ എസ്.ഐ.ജോണി, എസ്.സി പി.ഒമാരായ പ്രമോദ്, മാത്യു, സി.പി.ഒ പ്രവീണ്‍ എന്നിവരാണ് സംഘത്തെ പിടികൂടിയത്.ഇവര്‍ യാത്ര ചെയ്ത കെ എല്‍ 57 എന്‍ 5624 ഇടിയോസ്  കാറും പിടികൂടിയിട്ടുണ്ട്.



  •  
  • 20
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *