ചുവപ്പ്ജിഹാദി ഭീകരരെ വളർത്തുന്നത് ഇടത് വലത് മുന്നണികൾ – പി. കെ.കൃഷ്ണദാസ്

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചുവപ്പ്ജിഹാദി ഭീകരരെ വളർത്തുന്നത്
ഇടത് വലത് മുന്നണികൾ  – പി. കെ.കൃഷ്ണദാസ്

തലപ്പുഴ: ചുവപ്പ് ജിഹാദി ഭീകരവാദികളെ തേനും പാലും കൊടുത്ത് വളർത്തുന്നത് സംസ്ഥാനത്തെ ഇടത്-വലത് മുന്നണികളാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്  ആരോപിച്ചു. ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റി നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ദേശവിരുദ്ധ ശക്തികൾക്ക് എല്ലാവിധ സൗകര്യങ്ങളും പിണറായി സർക്കാർ ഒരുക്കി കൊടുക്കുന്നു.ഇത് കാരണമാണ്  ഐഎസ് തീവ്രവാദികളുടെ നഴ്സറിയായി കേരളം അതിവേഗം മാറികൊണ്ടിരിക്കുന്നത്.വോട്ട് ബാങ്ക് മാത്രമാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ലക്ഷ്യം. മുന്നണികൾ ഈ രീതി തുടർന്നാൽ സംസ്ഥാനം മറ്റൊരു പാകിസ്ഥാനാവുന്ന കാലം വിദൂരമല്ല. എന്നാൽ രാഷ്ട്രം ഒന്നാമത് പിന്നെ രാഷ്ട്രീയം എന്നതാണ് ബി.ജെ.പിയുടെ നയം അദ്ദേഹം പറഞ്ഞു.കേന്ദ്രാവിഷ്കൃത പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ചുവപ്പ്  ജിഹാദി ഭീകരതയ്ക്കെതിരെ അണിചേരുക, തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ ഭരണസ്തംഭനം നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പദയാത്ര നടത്തിയത്. പോരൂർ, ഗോദാവരി, വാളാട്, പേര്യ എന്നിവിടങ്ങളിൽ നിന്ന് തുടങ്ങിയ പദയാത്ര തലപ്പുഴയിൽ സമാപിച്ചു.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സജി ശങ്കർ, കണ്ണൻകണിയാരം, കെ.മോഹൻദാസ്, സി.അഖിൽ പ്രേം, കൂവണ വിജയൻ ,ജി.കെ.മാധവൻ, ഇ.മാധവൻ, ഉമേഷ് ബാബു,ആർ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *