
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ ഫെസ്റ്റ് നാളെ വൈകീട്ട് 7 മണിക്ക് ഹിഫ്ള_ദർസ് വിദ്യാർഥികളുടെ കലാപരിപാടികളോടെ 'പടിഞ്ഞാറത്തറ കമ്മ്യൂണിറ്റി ഹാളിൽ തുടക്കമാവും. ടേബിൾ ടോക്ക്, ഇശൽ നൈറ്റ്, തദ് രീസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.
നാളെ ഉച്ചക്ക് രണ്ടിന് മൂന്നും നാലും വയസ്സുള്ള സഹ്റത്തുൽ ഖുർആൻ വിദ്യാർത്ഥികളുടെ പ്രസംഗം, ദഫ് ,കഥാപ്രസംഗം ഖുർആൻ പാരായണം ബുർദ തുടങ്ങിയ കലാപരിപാടികൾ നടക്കും രാത്രി നടക്കുന്ന ആത്മീയ സംഗമം പന്തിപ്പൊയിൽ ഇബ്രാഹിം ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസൻ മുസ്ലിയാർ വെള്ളമുണ്ട ഉൽഘാടനം ചെയ്യും. പിഎം എസ് തങ്ങൾ നേതൃത്വം നൽകും. സംഗമത്തിൽ ചുരുങ്ങിയ കാലയളവിൽ ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് സയ്യിദ് ഷമീം മുഖതാറിനെ അനുമോദിക്കും. അബ്ദുൽ മജീദ് സഖാഫി തെങ്ങും മുണ്ട,അബ്ദള്ളകുട്ടി ബാഖവി ,സയ്യിദ്താഹിർ കുഞ്ഞിക്കോയ തങ്ങൾ കണ്ണൂർ നൗഷാദ് സഖാഫി,ഇസ്മാഈൽ സഖാഫി സാദിഖ് സഖാഫി,അബ്ദുൽ മജീദ് അസഹരി ,ഹാഫിള് സലീം സഖാഫി ,മുജീബ് ഷേഖ് ,സി കെ ഉസ്മാൻ ഹാജി, ശഫീഖ് ഹാജി, അഹമദ് അബ്ദുല്ല, ഷൗക്കത്ത് ഹാജി,തുടങ്ങിയവർ സംബന്ധിക്കും



Leave a Reply