ടൗൺ വികസനത്തിന് കൾവർട്ട് നിർമ്മാണം തുടങ്ങിയെങ്കിലും നാട്ടുകാർക്ക് ദുരിതമായി കല്ലോടിയിലെ കവർട്ട് നിർമ്മാണം


Ad
മാനന്തവാടി:
ടൗൺ വികസനത്തിന് കൾവർട്ട് നിർമ്മാണം തുടങ്ങിയെങ്കിലും നാട്ടുകാർക്ക് ദുരിതമായി കല്ലോടിയിലെ കവർട്ട് നിർമ്മാണം. നിർമ്മാണം തുടങ്ങി മാസം 8 കഴിഞ്ഞിട്ടും പണി പൂർത്തിയാവാത്തതിനാൽ ദുരിതം പേറുന്നത് കല്ലോടിയിലെ നാട്ടുകാർ കരാറുകാരന്റെ അനാസ്ഥയാണ് പണി പാതിവഴിയിലാവാൻ കാരണമെന്നും ആരോപണം. പണി പൂർത്തിയാക്കാൻ മുൻകൈ എടുകേണ്ട അധികൃതർക്കാവട്ടെ മൗനവും.

കല്ലോടിയിൽ നിന്നും പാതിരിച്ചാലിലേക്ക് പോകുന്ന റോഡിലാണ് 8 മാസം മുൻപ്പ് കൾവർട്ട് നിർമ്മാണം തുടങ്ങിയത് മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ എം.എൽ.എ.ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ കൾവർട്ടിനും അനുബദ്ധ ഡ്രൈനേജിനും കൂടി അനുവദിക്കുകയും ചെയ്തു. PWD ടെണ്ടർ വിളിച്ച് പണി കരാറുകാരനെ ഏൽപ്പിക്കുകയും ചെയ്തു. പക്ഷെ മാസം കഴിഞ്ഞിട്ടും നിങ്ങൾ ദൃശ്യങ്ങളിൽ കാണുന്നതുപോലെ നിർമ്മാണം പാതിവഴിയിലാണ് കരാറുകാരന്റെ അനാസ്ഥയാണ് പ്രവർത്തി പാതിവഴിയിലാവാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണം പാതിവഴിയിലായതോടെ ദുരിതം പേറുന്നത് നാട്ടുകാരും .
   എടവക കൃഷിഭവനിലേക്കും വിദ്യാലയങ്ങളിലേക്കും യാത്ര പോകേണ്ട റോഡിലാണ് നാട്ടുകാർക്ക് ദുരിതമായി കൾവർട്ട് പണി പാതിവഴിയിലായി കിടക്കുന്നത്. തവിഞ്ഞാൽ – വെള്ളമുണ്ട – എടവക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയായിട്ടും പാതിവഴിയിൽ നിലച്ച.കൾവർട്ട് നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടികൾ അധികൃതർ കൈകൊള്ളുന്നുമില്ല ഫലത്തിൽ ഇനിയും നാട്ടുകാർ ദുരിത പേറുക തന്നെ ശരണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *