സര്‍ഗ്ഗരചനയില്‍ ഹൃദ്യയുടെ കൈയ്യൊപ്പ്: മൂന്നാം തവണയും ജിനചന്ദ്ര അവാര്‍ഡ്


Ad
  
കല്പറ്റ. ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റും  എസ്.കെ.എം.ജെ ഹൈസ്‌കൂളും ചേര്‍ന്ന് നടത്തുന്ന എം.കെ.ജിനചന്ദ്ര സ്മാരക ഉപന്യാസ മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഹൃദ്യയ്ക്കാണ് ഒന്നാം സ്ഥാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലടക്കം ഇതിനകം നിരവധി ജില്ലയ്ക്കകത്തും പുറത്തും നടന്ന മത്സരങ്ങളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ വിദ്യാലയത്തിലെ പത്താം തരം വിദ്യാര്‍ത്ഥിനിയായ ഈ പ്രതിഭ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഉപന്യാസ രചനയില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് എ ഗ്രേഡ് നേടുന്നത്. ലൈബ്രററി കൗണ്‍സില്‍ സംസ്ഥാന തല വായനാമത്സരത്തിലും രണ്ടു തവണ ജില്ലയെ പ്രതിനിധീകരിച്ചു. മലര്‍വാടി സംസ്ഥാനതലക്വിസ് മത്സരത്തിലും ജില്ലയുടെ പ്രതിനിധിയായി. ഇത്തവണത്തെ സാമൂഹ്യ ശാസ്ത്രമേളയില്‍ പ്രസംഗമത്സരത്തില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. സംസ്ഥാന തല സി.വി.രാമന്‍ ഉപന്യാസ മത്സരത്തിലും എ ഗ്രേഡ് നേടി ജില്ലയുടെ അഭിമാനമായിട്ടുണ്ട്. ജില്ലാതല റോഡ് സുരക്ഷ ക്വിസ്, ജില്ലാ ശുചിത്വ മിഷന്‍ ക്വിസ്, ജില്ലാ പരിസ്ഥിതി ക്വിസ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ വിവിധ ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ , ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തിയ സംസ്ഥാന തല ക്വിസ് മത്സരം എന്നിവയിലെല്ലാം ഹൃദ്യ വിജയം കൈവരിച്ചു. പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രിക്കുള്ള കത്തെഴുത്ത് മത്സരത്തിലും ഹൈസ്‌കൂള്‍ തലത്തില്‍ ഹൃദ്യയ്ക്കായിരുന്നു ജില്ലയില്‍ ഒന്നാം സ്ഥാനം. ദേശിയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഉപന്യാസമത്സരത്തിലും ഒന്നാം സ്ഥാനം നേടാനായി. കെ.എസ്.ഇ.ബി സബ് എന്‍ജിനീയറായ മുണ്ടേരിയിലെ ബിജുവിന്റെയും കോഴിക്കോട് സര്‍വകലാശാല അസിസ്റ്റന്റായ സ്മിതയുടെയും മകളാണ് ഹൃദ്യ. എസ്.കെ.എം.ജെ യിലെ ഏഴാം തരം വിദ്യാര്‍ത്ഥി ഋത്വികാണ് സഹോദരന്‍. ജില്ലയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട ക്വ്യു വണ്‍ ക്വിസ് കൂട്ടായ്മയിലും അംഗമാണ് ഹൃദ്യ. എസ് .ബിജു. അദ്ധ്യാപകരും രക്ഷിതാക്കളും ഈ പ്രതിഭയ്ക്ക് തികഞ്ഞ പ്രോത്സാഹനവും നല്‍കുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *