ഐഡിയ സെല്ലുലാര്‍ കമ്പനി കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി ഡിജിറ്റല്‍ ഹെല്‍ത്ത് ഉപകരണമായ ഹെല്‍ത്ത് ക്യൂബ് വയനാടിന് നൽകി.


Ad
കൽപ്പറ്റ:ഐഡിയ സെല്ലുലാര്‍ കമ്പനി തങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബന്ധത പരിപാടിയിലെ ഭാഗമായി ഡിജിറ്റല്‍ ഹെല്‍ത്ത് ഉപകരണമായ ഹെല്‍ത്ത് ക്യൂബ്  വയനാട്ടിലെ  ജനതക്ക് പ്രയോജനപെടുന്ന വിധത്തില്‍ സംഭാവന നല്‍കി. കളക്ടറേറ്റില്‍ നടന്ന ച‍‍ടങ്ങില്‍   ജില്ലാ കള്കടര്‍    സുഹാസ് എസ് , ഐ എ എസിന് , ഐഡിയ സെല്ലുലാര്‍ കമ്പനിയുടെ എച്ച് ആര്‍ തലവന്‍(കേരളം) കൃഷ്ണപ്രസാദ്  ഹെല്‍ത്ത് ക്യൂബ്   എന്ന ഉപകരണം കൈമാറി .  ചടങ്ങില്‍  അ‍‍ഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്  കെ എം രാജു അധ്യക്ഷത  വഹിച്ചു. ഡോ. സന്തോഷ് , ഡെ.ഡി എം. ഒ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. , വയനാട് ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് ജില്ലയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഈ ഉപകരണം നല്‍കിയിരിക്കുന്നത്. ജില്ലാ മെഡികല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഈ ഉപകരണം  സൌജന്യമായി  ഉപയോഗപ്പെടുത്തുന്നതാണ്. 32 ഓളം പരിശോധനകള്‍ നടത്താനും, അതിന്റെ റിപ്പോര്‍ട്ട് എടുക്കാനും ഈ ഉപകരണത്തിലുടെ ചെയ്യാന്‍ കഴിയുന്നതാണ്. ആദിവാസി മേഖലകളില്‍ വളരെയധികം ഉപകാരപ്പെടാന്‍ സാധ്യതയുള്ള ഉപകരണമാണിത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *