
കൽപ്പറ്റ: ബത്തേരി നഗരസഭയിൽ കുടുംബശ്രീ എ.ഡി. എസ്, സി.ഡി.എസ്. തിരഞ്ഞെടുപ്പിനിടെ സംഘർഷത്തിന് നേതൃത്വം നൽകുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത മുൻസിപ്പൽ ചെയർപേഴ്സനെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോഴും സംഘർഷത്തിന് നേതൃത്വം നൽകാനും അക്രമം നടത്താനുമാണ് ഭരണ സമിതി ശ്രമിക്കുന്നത്. ഏക പക്ഷീയമായി ചെയർപേഴ്സണും ഭരണ സമിതി അംഗങ്ങളും പ്രവർത്തിച്ചത് ജനാധിപത്യ മര്യാദക ളുടെ ലംഘനമാണ്. കുറ്റക്കാരായ മുഴുവൻ പേർക്കെതിരെയും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ഫെബ്രു വരി രണ്ടിന് നടക്കുന്ന സമരം വിജയിപ്പിക്കാനും തീരുമാനിച്ചു. മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സരള ഉണ്ണിത്താൻ, ജില്ലാ സെക്രട്ടറി ബിന്ദു,, എലിസബത്ത്, രമ ഹരി ഹരൻ, രാധ, ജയ മുരളി, ഷൈലജ സോമൻ ,മേരി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.



Leave a Reply