പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ പി.പി. സുധീന്ദ്രലാലിന് ജനകീയ യാത്രയയപ്പ് .


Ad
പൗരാവലി യാത്രയപ്പ് നൽകി.

മാനന്തവാടി –  പൊതുമരുത്ത് വകുപ്പിലെ ജനകീയനായ ഉദ്യോഗസ്ഥൻ   നിരത്ത് വിഭാഗം മാനന്തവാടി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ ഓഫീസിലെ  ഓവർസിയർ പി..പി.സുധീന്ദ്രലാൽ സർവ്വീസിൽ നിന്ന്  വിരമിച്ചു..   ആലപ്പുഴ  സ്വദേശിയായ ഇദ്ദേഹം തന്റെ ഇരുപതാം വയസ്സിൽ 1982 ജൂൺ രണ്ടിന് മാനന്തവാടി പഞ്ചായത്ത് വിംഗിൽ ഓവർസിയർ ഗ്രേഡ് മൂന്നായാണ് ജോലിയിൽ പ്രവേശിച്ചത്.1997 ൽ പഞ്ചായത്ത് വിംഗ് ലോക്കൽ വിഭാഗം പൊതുമരാമത്തിലേക്ക് മാറ്റി യതോടെ അങ്ങോട്ട് മാറി. 2007 ൽ ഓവർസിയർ ഗ്രേഡ് രണ്ടായി സ്ഥാനം കയറ്റം ലഭിച്ചപ്പോഴും ഇതേ സ്ഥലത്ത് തന്നെ ജോലിയിൽ തുടർന്നു.രണ്ട് വർഷം മുമ്പ് ഗ്രേഡ് ഒന്നായി പ്രമോഷൻ ആയെങ്കിലും ഓഫീസ് മാറിയില്ല. നീണ്ട മുപ്പത്തിയാറ് വർഷമാണ് ഒരേ ഓഫീസിൽ ജോലി ചെയ്തത്. ഇത്തരത്തിൽ ഒരു സ്ഥലത്ത് തന്നെ ജോലി ചെയ്ത മറ്റൊരാളില്ലന്നാണ് പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. 
      മാനന്തവാടി ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ  നഗര സഭാ ചെയർപേഴ്സൺ വി..ആർ.പ്രവീജ് ഉൾപ്പെടെ  ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ, തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ ചേർന്ന് യാത്രയയപ്പ് നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *