
മാനന്തവാടി: വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുപ്പിൽ 15 ൽ 11 സീറ്റോടെ വിജയിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എസ്.എഫ് മാനന്തവാടി ടൗണിൽ വിക്ടറി റാലി നടത്തി. എസ്.എഫ്.ഐയും ഇടത് അദ്ധ്യാപക സംഘടനകളും ഭരണ സ്വാധീനമുപയോഗിച്ച് ജനാധിപത്യ അട്ടിമറി നടത്താൻ ശ്രമിച്ചതിനെതിരെയും റിട്ടേണിംഗ് ഓഫീസറുടെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെയും റാലിയിൽ വിദ്യാർത്ഥിരോഷമുയർന്നു.ബാൻഡ് വാദ്ധ്യങ്ങളുടെ അകമ്പടിയോടെ നടന്ന വിക്ടറി റാലി മാനന്തവാടിയെ ഉത്സവ പ്രതീതിയിലാക്കി. റാലിക്ക് എം.എസ്.എഫ് – കെ.എസ്.യു നേതാക്കളായ അസീസ് വെള്ളമുണ്ട, അസ്ഹറുദ്ദീൻ കല്ലായി, അശ്ക്കർ പടയൻ, അജ്മൽ ആറു വാൾ, സുഷോബ്, അജിൽ, ഷംസീർ, ഷഫീഖ്, നിസാം, റമീസ്, മുഹമ്മദലി, സഹീൽ എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന അനുമോദന യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ പടയൻ മുഹമ്മദ്, പി.വി ജോർജ്, പി.കെ അസ്മത്ത്, എക്കണ്ടി മൊയ്തൂട്ടി, സി. കുഞ്ഞബ്ദുള്ള, പി.വി.എസ് മൂസ, അഡ്വ.റഷീദ് പടയൻ, യൂനുസലി.ടി.കെ, അസീസ് വാളാട്,കബീർ മാനന്തവാടി, എ.എം നിഷാന്ത്, കേളോത്ത് അബ്ദുള്ള എന്നിവർ സംസാരിച്ചു



Leave a Reply