അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വേനലധിവക്കാലത്ത് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ:അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വേനലധിവക്കാലത്ത് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനം നല്‍കുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അസാപ് നിലവില്‍ ഹയര്‍സെക്കന്ററി, കോളജ് തലങ്ങളില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. അസാപിന്റെ പ്രവര്‍ത്തനം മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വേനലവധിക്കാലത്ത് നൈപുണ്യ പരിശീലനം നല്‍കുന്നത്.
സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ എന്ന പേരിലുള്ള പരിശീലന പരിപാടിയില്‍ 15 മുതല്‍ 25 വരെയുള്ള പ്രായപരിധിയിലുള്ളവര്‍ക്ക് പങ്കെടുക്കാം. അസാപിന്റെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളിലും തെരഞ്ഞെടുക്കപ്പെട്ട തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലുമാണ് പരിശീലനം നല്‍കുക. ഹ്രസ്വകാല കോഴ്‌സുകള്‍, കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ഇന്റേണ്‍ഷിപ്പ് പരിശീലനം, പ്ലെയ്‌സ്‌മെന്റ് അവസരങ്ങള്‍ എന്നീ പ്രത്യേകതകളുള്ള പ്രോഗ്രാമില്‍ 150 മുതല്‍ 180 വരെ മണിക്കൂര്‍ തിയറിയും, പ്രാക്ടിക്കലും അടങ്ങുന്ന സിലബസും, 150 മണിക്കൂര്‍ വ്യവസായിക മേഖലയിലെ ഇന്റേൺഷിപ്പ് പരിശീലനവുമാണ്.
ഹോസ്പി റ്റാലിറ്റി, ഹെല്‍ത്ത്, റീടെയില്‍, അപ്പാരല്‍ മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ്, ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ്, അഗ്രികള്‍ച്ചറല്‍, ഇലക്ട്രോണിക്്‌സ് തുടങ്ങിയ 23 മേഖലകളിലെ സ്‌കില്‍ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.ഡി.സി), സംസ്ഥാന സര്‍ക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ലഭിക്കും. 10,000 മുതല്‍ 12,500 വരെയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ബി.പി.എല്‍, നോണ്‍ക്രിമിലെയര്‍, എസ്.ഇ.ബി.സി, ഒ.ഇ.സി, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഇന്‍സെന്റീവ് ലിങ്ക്ഡ് ഫീസ് ഘടന പ്രകാരം ഫീസിളവ് ലഭിക്കും. ഇവര്‍ 1000 രൂപ വീതമുള്ള മൂല്യനിര്‍ണ്ണയ ഫീസ് മാത്രം നല്‍കിയാല്‍ മതി. ജനറല്‍വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ മുഴുവന്‍ തുകയുടെ 75 ശതമാനം രണ്ട് തവണകളായി അടക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള തിയ്യതി ഫെബ്രുവരി 18ആണ്. www.asapkerala.gov.in എന്ന അസാപ് വെബ്‌സൈറ്റില്‍ Summer skill skool ലോഗിന്‍ ചെയ്യുക. പഠന കേന്ദ്രങ്ങളുടെയും, വിവിധ തൊഴില്‍ മേഖലകളിലുള്ള കോഴ്‌സുകളുടെയും വിശദവിവരങ്ങള്‍ സൈറ്റില്‍ ലഭ്യവും. സ്‌കില്‍ കോഴ്‌സ് തെരഞ്ഞെടുത്തതിന് ശേഷം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
അസാപ് സ്‌കില്‍ ഡെലവലപ്പ്‌മെന്റ് സെന്ററുകള്‍ വഴി സൗജന്യമായി അപേക്ഷ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. അപേക്ഷാനന്തരം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ സ്ലിപില്‍ നല്‍കിയിരിക്കുന്ന സ്‌കില്‍ സെന്ററുകളില്‍ 250 രൂപയുമായി ഹാജരാകണം.



Thanks For The this Helpful Information