April 27, 2024

ഉപ തെരെഞ്ഞെടുപ്പ്: തിരിച്ചറിയല്‍ രേഖ ഹാജരാക്കണം

0
 കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനിലേക്കും  തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  അപ്പപ്പാറ വാര്‍ഡിലേക്കുമുളള ഉപതെരെഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് കേന്ദ്ര,സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്,പാസ്‌പോര്‍ട്ട,് ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്,ആധാര്‍ കാര്‍ഡ്,ഫോട്ടോ പതിച്ച എസ്.എസ്.എസ്.സി ബുക്ക്,ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തെരെഞ്ഞെടുപ്പ് തിയ്യതിക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുളള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ തിരിച്ചറിയല്‍ രേഖകളോ  സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുളള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കണം.
 വൈദ്യുതി മുടങ്ങും
…………………………………………….
 കല്‍പ്പറ്റ ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ മടിയൂര്‍ക്കുനി,മില്‍മ,ഓണിവയല്‍,ചുഴലി,വെളളാരംകുന്ന്,ബൈപ്പാസ് ജംഗ്ഷന്‍ എന്നിവടങ്ങളില്‍ ഇന്ന് (ഫെബ്രുവരി 27) പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
 കമ്പളക്കാട് സെക്ഷനിലെ കമ്പളക്കാട് ടൗണ്‍, മുരളിക്കര, മടക്കിമല, പറളിക്കുന്ന്, കുമ്പളാട് എന്നിവിടങ്ങളില്‍ ഇന്ന് (ഫെബ്രുവരി 27)  വൈദ്യുതി മുടങ്ങും.
നെഹ്‌റു യുവ കേന്ദ്ര  
നാഷണല്‍ യൂത്ത് വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു
………………………………………………..
 നെഹ്‌റു യുവ കേന്ദ്രത്തിനു കീഴില്‍ നാഷണല്‍ യൂത്ത് വോളന്റീയര്‍മാരെ തെരെഞ്ഞെടുക്കുന്നതിന് സേവന തല്‍പരരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നെഹ്‌റു യുവ കേന്ദ്ര നടപ്പാക്കുന്ന യുവജന ക്ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കുക, യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് വോളന്റീയര്‍മാരുടെ പ്രധാന ചുമതലകള്‍. ബ്ലോക്ക്തലത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക്  പ്രതിമാസം 5000 രൂപ ഓണറേറിയം ലഭിക്കും. പരമാവധി രണ്ടു വര്‍ഷക്കാലമാണ് നിയമന കാലാവധി. എസ്.എസ്.എല്‍.സി വിജയമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍, നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത് യൂത്ത് ക്ലബ്ബുകളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ 2018 ഏപ്രില്‍ 1 ന് 18 നും 29 നും ഇടയില്‍ പ്രായമുള്ളവരും വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. റഗുലര്‍ കോഴ്‌സിനു  പഠിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. www.nyks.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ കല്‍പ്പറ്റ ഹരിതഗിരിയിക്കു  സമീപം നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നേരിട്ടോ മാര്‍ച്ച് 13 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936202330 എന്ന നമ്പറില്‍ ബന്ധപ്പെടാം.
സര്‍ഗ്ഗായനം ജില്ലാതല സാഹിത്യ ചിത്രരചന ക്യാമ്പ് സമാപിച്ചു
…………………………………………..
  ജില്ലാ പഞ്ചായത്ത് വിജയജ്വാല, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സര്‍ഗ്ഗായനം സാഹിത്യ ചിത്രരചന ക്യാമ്പ് പരിയാരം ഗവ.ഹൈസ്‌കൂളില്‍ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി എണ്‍പതോളം കുട്ടികളാണ് രണ്ടു ദിവസത്തെ ക്യാംപില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. മിനി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. രജനി,സീനിയര്‍ അസിസ്റ്റന്റ് എം. സുനില്‍ കുമാര്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. സുഭദ്ര, പി.ടി.എ. പ്രസിഡന്റ് ഒ. കുട്ടിഹസ്സന്‍, സി.കെ. പവിത്രന്‍, അഷറഫ് വാഴയില്‍, സി. ജയരാജന്‍, വിനോദ് പുഷ്പത്തൂര്‍, അനീഷ് ജോസഫ്, ഫൈസല്‍ പാപ്പിന തുടങ്ങിയവര്‍ സംസാരിച്ചു. എഴുത്തുകാരായ ഷാജി പുല്‍പ്പള്ളി, അനില്‍ കുറ്റിച്ചിറ, പി.ജി. ലത, പി.കെ. ജയചന്ദ്രന്‍, ഏച്ചോം ഗോപി ചിത്രകാരന്മാരായ ആതിര ഉണ്ണികൃഷ്ണന്‍, ജയന്‍ മൊട്ടമ്മല്‍, നോവലിസ്റ്റ് ഹാരീസ് നെന്മേനി, മാത്യൂസ് വൈത്തിരി എന്നിവര്‍ ക്ലാസ്സെടുത്തു.
 സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ എഴുത്തുകാരുടെ പുസ്തകങ്ങളും മലയാളത്തിലെ അന്‍പതോളം എഴുത്തുകാരുടെ കത്തുകള്‍, പഴയകാല മാസികകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചു.
ചിത്രം: പരിയാരം ഗവ.ഹൈസ്‌കൂളില്‍ സര്‍ഗ്ഗായനം ജില്ലാതല സാഹിത്യ ചിത്രരചന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു.
ക്വട്ടേഷന്‍ ക്ഷണിച്ചു
……………………………………..
 ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ഔദേ്യാഗിക ആവശ്യങ്ങള്‍ക്കായി ടാക്‌സി വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫോണ്‍ 04936 202465, 9895655937.
 ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് സീറ്റ് ടാക്‌സി/ടൂറിസ്റ്റ് കാര്‍ പ്രതിമാസ വാടകയില്‍ ഒരു വര്‍ഷത്തേക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന്  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 5ന് വൈകീട്ട് 3 നകം ആസൂത്രണ ഭവനിലെ ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ ലഭിക്കണം. ഉച്ചയ്ക്ക് 3.30ന് തുറക്കും.
ടെണ്ടര്‍ ക്ഷണിച്ചു
…………………………………….
 നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്ക് മൂന്ന് ജോഡി യൂണിഫോം, രണ്ട് ജോഡി നിശാവസ്ത്രങ്ങള്‍ തയ്ച്ചു നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നുന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു.  മാര്‍ച്ച് 15ന് വൈകീട്ട് 3 വരെ ടെണ്ടര്‍ സ്വീകരിക്കും. 3.30ന് ടെണ്ടര്‍ തുറക്കും.
അധ്യാപക നിയമനം: കൂടിക്കാഴ്ച
………………………………………………………….
 കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് താല്‍കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 1ന് രാവിലെ 8.30 മുതല്‍ വിദ്യാലയത്തില്‍ നടക്കും.  വിവരങ്ങള്‍ www.kvkalpetta.org. വെബ്‌സൈറ്റില്‍ ലഭിക്കും. 
ശുദ്ധജല വിതരണം തടസ്സപ്പെടും
………………………………………………..
 കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിയിലെ കരണി വിതരണ ലൈന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പറളിക്കുന്ന്, വരദൂര്‍, കൂടോത്തുമ്മല്‍, കരണി, പനങ്കണ്ടി, മടക്കിമല എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തേക്ക് ശുദ്ധജല വിതരണം ഉണ്ടാകില്ല.
പോക്‌സോ: മാധ്യമ ശില്‍പശാല മാര്‍ച്ച് 7ന്
…………………………………….
 ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം (പോക്‌സോ), ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങി കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിലും വാര്‍ത്താ അവതരണത്തിലും പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിക്കുന്ന ശില്‍പശാല 2018 മാര്‍ച്ച് 7ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ഹാളില്‍ നടക്കും. ശില്‍പശാലയില്‍ കല്‍പ്പറ്റ ഡി.വൈ..എസ്.പി. പ്രിന്‍സ് അബ്രഹാം, സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് റീജിയണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അഷറഫ് കാവില്‍, വയനാട് പ്രസ് ക്ലബ്ബ് സെക്രട്ടറി പി.ഒ.ഷീജ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ.പ്രജിത് എന്നിവര്‍ സംസാരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി.അബ്ദുള്‍ ഖാദര്‍ മോഡറേറ്ററാവും. 
പോക്‌സോ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
…………………………………..
 ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന പോക്‌സോ ബോധവല്‍ക്കരണ പരിപാടി ഫാത്തിമമാതാ നഴ്‌സിങ്ങ് സ്‌കൂളില്‍ മുന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍  കെ. കെ പ്രജിത്ത് അധ്യക്ഷത വഹിച്ചു. പോക്‌സോ നിയമ ബോധവല്‍ക്കരണം, ജില്ലാ ശിശുസംരക്ഷണ യൂണീറ്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സേവനങ്ങളും എന്നീ വിഷയങ്ങളില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷറഫ് കാവില്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ വിക്ടര്‍ജോണ്‍സണ്‍ എന്നിവര്‍ ക്ലാസ്സെടുത്തു. നഴ്‌സിങ്ങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലിറ്റില്‍ തെരേസ, പി.ടി അഭിത, കെ.രഞ്ജു, കെ.വി അഖിലേഷ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *