

മാനന്തവാടി : യൂത്ത് ലീഗ് പ്രവര്‍ത്തകനായ തന്നില്‍ നിന്നും ഒരു കേസുമായി ബന്ധപ്പെട്ട് പോലീസിന് നല്‍കാനെന്ന പേരില്‍ കുഴിനിലം ഡിവിഷന് കൗണ്‍സിലറും,യൂത്ത് ലീഗ് മാനന്തവാടി മണ്ഡലം ജന.സെക്രട്ടറിയുമായ ഹുസൈന് വാഴയില്‍ 20000 രൂപ വാങ്ങിയതായി ആരോപിച്ച് കുഴിനിലം സ്വദേശിയായ കരിയാങ്ങാട്ടില് ഷമീര്‍ രംഗത്ത്. പിന്നീട് ലീഗ് നേതൃത്വം പ്രസ്തുത പണം തിരികെ നല്‍കിയെന്നും എന്നാല്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനായി തനിക്കെതിരെ വ്യാജ പ്രചരണവുമായി ലീഗ് നേതൃത്വം രംഗത്ത് വന്നിരിക്കുകയാണെന്നും ഷമീര്‍ ആരോപിച്ചു. ഇതു സംബന്ധിച്ച് മാനന്തവാടി എസ്എച്ച്ഒ യ്ക്ക് പരാതി നല്‍കിയതായും ഷമീര്‍ പറഞ്ഞു.



Leave a Reply