

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു കോളേജ് വിദ്യാര്‍ഥികള്‍ക്കായി മൊബൈല്‍ ഫോട്ടോഗ്രഫി മത്സരവും പോസ്റ്റർ രചന മത്സരവും സംഘടിപ്പിക്കുന്നു. KGMOA യുടെ വനിതാ സബ് കമ്മറ്റി ജ്വാലയും മാനന്തവാടി പഴശ്ശി ലൈബ്രറി വനിതാവേദിയും ചേര്‍ന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിഷയങ്ങൾ
1. പോസ്റ്റർ : #Metoo
2. മൊബൈല്‍ ഫോട്ടോഗ്രഫി: മാറുന്ന സ്ത്രീ ജീവിതം സന്നദ്ധപ്രവർത്തനത്തിലൂടെ ….
മത്സരത്തിനായുള്ള ഫോട്ടോകള്‍ മാര്‍ച്ച് 6 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കുന്ന വിധത്തിൽ jwalawayanad@gmail.com എന്ന e mail വിലാസത്തില്‍ അയക്കേണ്ടതാണ്.
പോസ്റ്റർ മത്സരത്തില്‍ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാര്‍ച്ച് 8 ന് പഴശ്ശി ലൈബ്രറി ഓഡിറ്റൊറിയത്തില്‍ എത്തിച്ചേരേണ്ടതാണ്.
വിജയികള്‍ക്ക് മാനന്തവാടി പഴശ്ശി ലൈബ്രറി ഓഡിറ്റൊറിയത്തിൽ മാര്‍ച്ച് 8 ന് വൈകിട്ട് ഫിലിം ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ക്യാഷ് അവാര്‍ഡും മൊമെന്റോയും നല്‍കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക
മാനന്തവാടി :- ഡോ . നീതു ചന്ദ്രന് 9846395704
പഴശ്ശി ഗ്രന്ഥാലയം : 04935 242756, 9605849199



Leave a Reply