FB_IMG_1519824185524

മാനന്തവാടിയിൽ മത്സ്യ മാർക്കറ്റ് പൊളിച്ചു നീക്കിയതിൽ അഴിമതിയെന്ന് പ്രതിപക്ഷം


AdAd
മാനന്തവാടി മുനിസിപ്പാലിറ്റി  മത്സ്യ മാർക്കറ്റിന് ഫണ്ട് അനുമതിയായെങ്കിലും മാർക്കറ്റിന്റെ നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നതിൽ വൻ ക്രമക്കേട് നടന്നതായി ആരോപണം
പുതിയമത്സ്യ മാർക്കറ്റ് കെട്ടിടം നിർമ്മിക്കുന്നതിന്നായാണ് നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ പാലികേണ്ടമാനദണ്ഡങ്ങൾ പാലിക്കാ തെയാണ് കെട്ടിടം പൊളിച്ചതെന്നും നഗരസഭക്ക് ലക്ഷങ്ങളുടെ നഷടമുണ്ടായതായും പ്രതിപക്ഷം.
കെട്ടിടം പൊളിച്ച് മാറ്റുന്നത് സംബന്ധിച്ച് മുനിസില്ലാലിറ്റി ഭരണ സമിതി യോഗത്തിൽ ചർച്ച ചെയ്യുകയോ ക്വട്ടേഷൻ വിളിക്കുന്നത് സംബന്ധിച്ച് യാതൊരു വിധതീരുമാനവുമെടുത്തിട്ടില്ല.
നിലവിലുള്ള കെട്ടിടത്തിന്റെ മൂല്യം നിർണ്ണയിക്കാതെവളരെ രഹസ്യമായാണ് ക്വട്ടേഷൻ നൽകിയതെന്നാണ് ആരോപണം
പഴയ കെട്ടിടത്തിന് ലക്ഷങ്ങൾ ലഭിക്കുമെന്നിരിക്കേ കുറഞ്ഞ നിരക്കിനാണ് കെട്ടിടം പൊളിച്ച് മാറ്റാൻ നൽകിയത് ഇതിന്നെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്
ഇരുമ്പ് ഷട്ടറുകളുള്ള പത്തോളം മുറികളുള്ളതും ഇഷ്ടികയും ഒടും കൊണ്ട് നിർമ്മിച്ച ലക്ഷങ്ങൾ മുനിസിപ്പാലിറ്റിക്ക്ലഭിക്കുമായിരുന്ന
കെട്ടിടമാണ് കുറഞ്ഞ നിരക്കിൽ ക്വട്ടേഷൻ നൽകിയത്
അതും മത്സ്യ മാർക്കറ്റിന്റെപുതിയ കെട്ടിടം നിർമ്മിക്കാനുള്ള ടെൻഡർ നൽകിയതിന് ശേഷമാണ് പഴയ കെട്ടിടം കെട്ടിടം പൊളിച്ച് മാറ്റാനു ള്ള ക്വട്ടേഷൻ നൽകിയത്
ജനുവരി 12 ന് പുതിയ മത്സ്യ മാർക്കറ്റ് നിർമ്മിക്കാൻ 6091514 രൂപക്ക് ടെൻഡർ നൽകി
ജനുവരി 20 ന് നിലവിലുള്ള മത്സ്യ മാർക്കറ്റ് പൊളിച്ച് മാറ്റാൻ 55,000 രൂപക്കാണ് ക്വട്ടേഷൻ നൽകിയത്
ഭരണസമിതിയിൽ പോലും ചർച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്യാതെ മത്സ്യ മാർക്കറ്റ് പൊളിച്ചു മാറ്റാൻ അനുമതി നൽകിയത് ഏറെ പ്രതിഷേധാർഹമാണെന്ന് മുനിസിപ്പൽ കൗൺസിലർ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു
Ad Ad

Leave a Reply

Leave a Reply

Your email address will not be published.