FB_IMG_1519825546396

ലീഗ് നഗരസഭാ കൗൺസിലർ രാജിവെക്കണമെന്ന് എസ്.ഡി.പി.ഐ.യും


AdAd
സാമ്പത്തിക തട്ടിപ്പ് നടത്തിയ യൂത്ത് ലീഗ് നേതാവും നഗരസഭ കൗൺസിലറുമായ വി.ഹുസൈൻ കൗൺസിൽ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ.യും രംഗത്ത് തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്നും അതുകൊണ്ട് തന്നെ സത്യപ്രതിജ്ജ ലംഘനം നടത്തിയ ഹുസൈൻ രാജിവെക്കണമെന്നും എസ്.ഡി.പി.ഐ.വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായ യൂത്ത് ലീഗ് പ്രവർത്തകനും വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.
യൂത്ത് ലീഗ് നേതാവും മാനന്തവാടി നഗരസഭാ കൗൺസിലറുമായ ഹുസൈനെതിരെ സി.പി.എം.കഴിഞ്ഞ ദിവസം ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു.ഇതിന് പുറമെയാണ് മറ്റൊരു തട്ടിപ്പ് സംഭവവുമായി എസ്.ഡി.പി.ഐ.യും രംഗത്ത് എത്തിയത് കുഴി നിലം സ്വദേശിയും യൂത്ത് ലീഗ് സജീവ പ്രവർത്തകനുമായ ഷമീർ കരിങ്ങാട്ടിൽ എന്ന ആളിൽ നിന്നും പോലീസ് കേസുമായി ബന്ധപ്പെട് കേസിൽ നിന്നും ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ ഹുസൈൻ ഷമീറിൽ നിന്നും ഇരുപതിനായിരം രൂപ കൈപറ്റി എന്നും പിന്നീട് അന്വേഷിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് അത്തരമൊരു സംഖ്യ നൽകിയിട്ടില്ലന്നും വ്യക്തമായത് പ്രശ്നം ലീഗ് നേതൃത്വത്തെ അറിയിച്ചപ്പോൾ പണം തിരികെ കൊടുത്തതായും എസ്.ഡി.പി.ഐ.നേതാക്കൾ പറയുന്നു.അതു കൊണ്ട് തന്നെ സത്യപ്രതിജ്ഞ ലംഘനം നടത്തിയ കൗൺസിലർ കൂടിയായ ഹുസൈൻ രാജിവെക്കണമെന്നും എസ്.ഡി.പി.ഐ.നേതാക്കൾ പറയുന്നു.
വാർത്താ സമ്മേളനത്തിൽ നൗഫൽ പഞ്ചാരക്കൊല്ലി, ഷമീർ പിലാക്കാവ്, കബീർ കുഴിനിലം, ഷമീർ കരിങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.