FB_IMG_1519825865515

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ആദിവാസി സാക്ഷരതാ പഠന സംഗമവും തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനവും മാർച്ച് രണ്ടിന്


AdAd
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് ആദിവാസി സാക്ഷരതാ പഠന സംഗമവും തുല്യതാ ക്ലാസ്സുകളുടെ ഉദ്ഘാടനവും മാർച്ച് രണ്ടിന് നടക്കും.കോറോം ദോഹാ പാലസിൽ വെച്ചായിരിക്കും സംഗമം നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിലറിയിച്ചു.
മാർച്ച് 2ന് രാവിലെ 10 മണിക്ക് നടക്കുന്ന സംഗമം ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും +1 തുല്യത പഠന ക്ലാസ്സിന്റെ ഉദ്ഘാടനത്തോടൊപ്പം പത്താംതരം പന്ത്രണ്ടാം ബാച്ചിന്റെ ഉദ്ഘാടനവും പതിനൊന്നാം ബാച്ചിന്റെ വിജയോത്സവവും നടക്കും.ചടങ്ങിൽ മുതിർന്ന പഠിതാക്കളെ ആദരിക്കുന്നതോടൊപ്പം ഇൻസ്ട്രക്ടർമാരെ അനുമോദിക്കൽ ചടങ്ങും നടക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ വേണു മുള്ളോട്ട്, ബൈജു ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.