B16E1201

അനാവശ്യ വാർത്തകളെ മാധ്യമങ്ങൾ ആഘോഷമാക്കുന്നു.: വി.ടി.മുരളി:വയനാട് പ്രസ് ക്ലബ് ലൈബ്രറി പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് ആസ്വാദ്യതയുടെ വേറിട്ട അനുഭവമായി.


AdAd
കല്‍പ്പറ്റ : സംഗീതവും സാഹിത്യവും സല്ലാപവുമായി പ്രശസ്തഗായകന്‍ വി ടി മുരളി. ഗോത്ര ജീവിതത്തിന്റെ കണ്ണീരില്‍ ചാലിച്ച കവിതയുമായി ആദിവാസി കവയത്രി ബിന്ദു ദാമോദരന്‍.  വയനാട്   പ്രസ് ക്ലബ് ലൈബ്രറി പ്രവര്‍ത്തനോദ്ഘാടന ചടങ്ങ് ആസ്വാദ്യതയുടെ  വേറിട്ട അനുഭവമായി. അനശ്വര സംഗീതഞ്ജന്‍ കെ രാഘവന്‍ മാസ്റ്ററുടെ ഓര്‍മകള്‍ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു പരിപാടി നടന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഈണമിട്ട ''ഓത്ത് പള്ളീലന്ന് നമ്മള് '' എന്ന് തുടങ്ങുന്ന  ഗാനത്തിലൂടെ പ്രശസ്തനായ വി ടി മുരളി , ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് മാസം മുമ്പ് ബാല്യകാല സഖി എന്ന ചിത്രത്തിന് വേണ്ടി ഈണമിട്ട ''കാലം പറക്കണ്, മാരി പിറക്കണ്, രാവ് തണുക്ക്ണ നേരം''  എന്ന ഗാനവും ആലപിച്ചത് ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. 
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് കലാപ്രവര്‍ത്തനം ഉപജീവനമാര്‍ഗമായും സാമ്പത്തികനേട്ടത്തിനുള്ള ഉപകരണമായും മാറിയെന്ന്  വി ടി മുരളി പറഞ്ഞു.  ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്നവരുടെ നിരയില്‍ കലാകാരന്‍മാരും ധാരാളമുണ്ട്. പണക്കാരനാകാനുള്ള മാര്‍ഗമായിമാത്രം കലയെ കാണുന്നത് സാമൂഹ്യമായ ഉത്തരവാദിത്വമില്ലായ്മയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 പ്രസ്‌ക്ലബുകളില്‍ ലൈബ്രറികള്‍ ആരംഭിക്കുന്നതിലൂടെ പുതുതലമുറയയെ വായനയിലേക്ക് കൂടുതലായി ആകര്‍ഷിക്കാനാവും.  മാധ്യമങ്ങളുടെ പ്രസക്തി വര്‍ധിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹ്യമുന്നേറ്റത്തില്‍ ചെറുതും വലുതമായ പങ്കുവഹിച്ച് മണ്‍മറഞ്ഞുപോയവരുടെ സേവനങ്ങള്‍ അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ നല്ല വായനഅനുഭവമുള്ളവരായി മാറണം. അവഗണിക്കേണ്ട ചെറിയ കാര്യങ്ങളെപോലും ആനാവശ്യമായി ആഘോഷിക്കുന്ന പ്രവണതയും ഈ രംഗത്തുണ്ടാവുന്നുണ്ട്. ഒരു യുവതിയുടെ കണ്ണിറുക്കലിന് പോലും അമിത പ്രധാന്യം ലഭിക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 
ലൈബ്രറി പുതിയ അംഗത്വ വിതരണ ഉദ്ഘാടനം ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡണ്ട് എം ബാലഗോപാലന്‍ നിര്‍ഹിച്ചു. പുസ്തക സമാഹരണ യജ്ഞം കവയത്രി ബിന്ദു ദാമോദരനും മാധ്യമപ്രവര്‍ത്തകരുടെ ഡയരക്ടറി ഉദ്ഘാടനം ജംഷീര്‍ കുളിവയലുംപ്രസ് ക്ലബിന് കോസ്‌മോ പൊളിറ്റന്‍ ക്ലബ് അനുവദിച്ച കാരം ബോര്‍ഡ്, ഹോട്ടല്‍ ആന്റ റസ്‌റ്റോറന്റ് അസോസിയേഷന്‍ സമ്മാനിച്ച  ഫര്‍ണിച്ചര്‍ എന്നിവയുടെ ഉദ്ഘാടനം ഏച്ചോം ഗോപിയും നിര്‍വഹിച്ചു. ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍ അധ്യക്ഷനായി.  വി എ മജീദ്,  എ കെ ശ്രീജിത്, അശോകന്‍ ഒഴക്കോടി, എന്നിവര്‍ സംസാരിച്ചു.  പ്രസ് ക്ലബ് സെക്രട്ടരി പി ഒ ഷീജ സ്വാഗതവും കെ എ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.