08

കാഞ്ഞിരത്തിനാൽ കുടുംബത്തിന് ഭൂമി വിട്ടുനൽകണമെന്നുള്ള ശുപാർശ സംസ്ഥാന സർക്കാരിന് നൽകാമെന്ന് കളക്ടർ ഉറപ്പ് നൽകി..കെ.സി.വൈ.എം നിരാഹാര സമരം അവസാനിപ്പിച്ചു


AdAd
കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ അന്യായമായി പിടിച്ചെടുത്തിരിക്കുന്ന 12-ഏക്കർ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ രൂപതാ മുൻ പ്രസിഡന്റും സംസ്ഥാന സിൻഡികേറ്റ് സ് അംഗവുമായ എബിൻ ഫിലിപ്പ് മുട്ട പള്ളി, രൂപതാ ട്രഷറർ ആയ അഖിൽ ജോസഫ് പള്ളത്ത് എന്നിവർ നയിക്കുന്ന നിരാഹാര സമരം 3 -ആം ദിവസം  വിജയത്തിലേക്ക്  . മുന്നാം ദിവസമായിട്ടും പരിഹാരം കാണാൻ സാധിക്കാത്ത ഭരണകൂടത്തോടുള്ള പ്രതിക്ഷേധ സൂചകമായി കെസിവൈഎം പ്രവർത്തകർ കലക്ടറേറ്റ് കവാടം ഉപരോധിച്ചു.10 മണിക്ക് ശേഷം കലക്ടറേറ്റിൽ പ്രവേശിക്കാൻ വന്ന ഉദ്യോഗസ്ഥരെ പ്രധാന കവാടത്തിലൂടെ അകത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല.കലക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്നു.കിടന്നും പ്രവർത്തകർ നടത്തിയ ഉപരോധത്തിന് കെസിവൈഎം  മാനന്തവാടിരൂപത ജനറൽ സെക്രട്ടറി സുമ്പിൻ  കൊഴുപ്പതടത്തിൽ, വൈസ് പ്രസിഡന്റ് റോസ് മേരി തേറും കേട്ടിൽ, സെക്രട്ടറിമാരായ അലീന ജോയി പാടിയാപറമ്പിൽ, ജിജോതാന്നി വേലി, കോ-ഓർഡിനേറ്റർ ആൽഫിൻ അമ്പാറയിൽ, രൂപതാ ആനിമേറ്റർ സി. സ്മിത എന്നിവർ നേതൃത്വം നൽകി.കൊലപാതകത്തിനേക്കാൾ വലിയ ക്രൂരതയാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിനോട് സർക്കാർ കാണിക്കുന്നത് എന്ന് മൂന്നാം ദിവസത്തിന്റെ നിരാഹാര സമ്മേളനത്തിന്റെ ഔദ്യോദിഗമായ ഉദ്ഘാടനം നിർവഹിച്ച് മുൻ കേന്ദ്ര സഹമന്ത്രി പി.സി.തോമസ് പറഞ്ഞു.എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.കാഞ്ഞിരത്തിനാൽ കുടുംബത്തിനോട് സർക്കാർ നടത്തുന്ന ഏറ്റവും വലിയ കൊള്ളയാണെന്നും  കാഞ്ഞിരത്തിനാൽ കുടുംബത്തിന് അവകാശപ്പെട്ട ഭൂമി തിരിച്ചുനൽകി സർക്കാർ ഈ കൊള്ള അവസാനിപ്പിക്കണമെന്നും അനുഗ്രഹ പ്രഭാഷണത്തിൽ രൂപതാ ഡയറക്ടർ ഫാ.ലാൽ ജേക്കബ് പൈനുങ്കൽ പറഞ്ഞു. രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. എൽ.പൗലോസ്, കെ സി വൈ എം സംസ്ഥാന ജനറൽ  സെക്രട്ടറി എബിൻ കണാവേലി, കെസിവൈഎം മാനന്തവാടിരൂപത മുൻ പ്രസിഡന്റുമാരായ ആൻറണി മങ്കട, അനിഷ്പ്ര ദാമക്കര, സിജു അരി കാട്ട്, മാത്യു തറയിൽ, കെസി വൈ എം ദ്വാരക മേഖല ഡയറക്ടർ ഫാ.ബിജു തുരുത്തേൽ,മിഷൻ ലീഗ് മേഖല ഡയറക്ടർമാരായ ഫാ.ബിജു തൊണ്ടി പറമ്പിൽ, ഫാ.ജോബി മുക്കാട്ടുകാവിങ്കൽ, പുതിയിടം ഇടവക വികാരി ഫാ.മനോജ്, ശിശുമല ഇടവക വികാരി ഫാ. സജി കോട്ടയിൽ,  ദ്വാരക പാസ്റ്ററൽ സെന്റർ വികാരി ഫാ.പോൾ വാഴപള്ളി: മിഷൻ ലീഗ് രൂപതാ ഡയറക്ടർ ഫാ.ജോജോ ചങ്ങനാംതടത്തിൽ, റേഡിയോ മാറ്റൊലി അസി.ഡയറക്ടർ ഫാ.മനോജ്  കാക്കോനാൽ, ഫാ.ജസ്റ്റിൻ മുത്താനി കാട്ട്, കൽപറ്റ മേഖല ആനിമേറ്റർ സിസ്റ്റർ അനറ്റ്, ബത്തേരി രൂപതാ ഡയറക്ടർ ഫാ.ജോർജ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനിൽ  കരണി: ബിജെപി ജില്ലാ  വൈസ് പ്രസിഡന്റ് കെ.എം പൊന്നു ,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  മാനുവൽ, സി.കാപ്പൻ കെ സിവൈഎം കൊച്ചി രൂപതജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, സമരസമിതി ചെയർമാൻ ഷൈജൽ, കൺവീനർ സുരേഷ്, വൈ.ചെയർമാൻ ജോസഫ്, സാംപിമാത്യൂ, സുരേഷ്, റ്റോബി മുക്കാട്ടുകാവിങ്കൽ, റ്റിബിൻ പാറക്കൽ, ജിജോ പൊടിമറ്റം, അൽജോസ്, കൊച്ചി രൂപതാ ട്രഷറർ ജോസ് പള്ളി പാടൻ. താമരശ്ശേരി രൂപത സെക്രട്ടറി തേജസ് മാത്യൂ, കോഴിക്കോട് രൂപതസിൻഡിക്കേറ്റ്  ഗബ്രിയേൽ സഫൽ, മുൻ രൂപതാ ഭാരവാഹികളായ  സിനോ പാറക്കാല, വിനുവാണിയേ പറമ്പിൽ, ഷാജിക്കനാൽ എന്നിവർ സംസാരിച്ചു.
കെസിവൈഎം നിരാഹാര സമരം വിജയം കണ്ടു
 കൽപ്പറ്റ: കെസിവൈഎം തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഫലം കണ്ടു. കെ സി വൈ എം പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് ദിനങ്ങളായി തുടങ്ങിയ നിരാഹാര സമരം ഫലം കാണാതെ വന്നപ്പോൾപ്രവർത്തകർ കലക്ടറേറ്റ് പടിക്കൽ ഉപരോധം ഏർപ്പെടുത്തി.മണിക്കൂറുകളോളം നീണ്ട ഉപരോധത്തിനൊടുവിൽ കളക്ടർ കെസി വൈഎം ഡയറക്ടർ ഫാ.ലാൽ ജേക്കബ് പൈനുങ്കലിനേയും മുൻ കേന്ദ്ര സഹമന്ത്രി പി.സി.തോമസിനേയും  ചർച്ചക്ക് കളക്ടറുടെ ചേമ്പറിലേക്ക് ക്ഷണിച്ചു. കളക്ടർ അധികാരമേറ്റ തിനു ശേഷം കാഞ്ഞിരത്തിനാൽ കുടുബത്തിന് അനുകൂലമായ രണ്ട് റിപ്പോർട്ടുകൾ ഇതിനോടകം സമർപ്പിച്ചുവെന്ന് അറിയിച്ചു. കെ സി വൈ എം നിരാഹാരസമരത്തോട് അനുബന്ധിച്ച് ആവശ്യപ്പെടുന്ന നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും കാഞ്ഞിരത്തിനാൽ ഭൂമിപ്രശ്നത്തിൽഉടനടി നടപടി എടുക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അറിയിച്ചു.തുടർന്നുണ്ടായ ചർച്ചയിൽ 12-ഏക്കർ ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേതാണെന്നുള്ള എല്ലാ രേഖകളുടേയും അടിസ്ഥാനത്തിൽ ആ ഭൂമി തന്നെ കാഞ്ഞിരത്തിനാൽ കുടുംബത്തിന് വിട്ടുനൽകണമെന്നുള്ള ശുപാർശ സംസ്ഥാന സർക്കാരിന് നൽകാമെന്ന് കളക്ടർ ഉറപ്പ് നൽകി.കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ 12-ഏക്കർ ഭൂമി ഇതുവരേയും വനംവകുപ്പോ, സംസ്ഥാന സർക്കാരോ, കോടതിയോ  പ്രൈവറ്റ്  ഫോറസ്റ്റായി വിഞ്ജാപനം ചെയ്തിട്ടില്ലായെന്ന പ്രകാര്യവും ശ്രദ്ധയിൽ പെടുത്തി. കളക്ടർ നൽകിയ ഉറപ്പിന്മേൽ കെസിവൈഎം മൂന്നു ദിവസമായി നടത്തി വരുന്ന സമരം അവസാനിപ്പിച്ചതായി രൂപതാ ഡയറക്ടർ ഫാ.ലാൽ ജേക്കബ് പൈനുങ്കൽ അറിയിച്ചു. നിരാഹാര സമരത്തിന് നേതൃത്വം നൽകിയ എബി ൻ ഫിലിപ്പ് മുട്ടപ്പള്ളിക്കും അഖിൽ പള്ളത്തിനും മുൻ കേന്ദ്ര സഹമന്ത്രി പി.സി.തോമസ് നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.തുടർന്ന് നടത്തിയ വിജയാഹ്ലാദ പ്രകടനത്തിന് രൂപതാ പ്രസിഡന്റ് ജിഷിൻ മുണ്ടക്കാതടത്തിൽ നേതൃത്വം നൽകി. നിരാഹാര അനുഷ്ടിച്ച  എബിനും, അഖിലിനും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കെ സി വൈഎം പ്രവർത്തകർ 
Ad Ad

Leave a Reply

Leave a Reply

Your email address will not be published.