

മാനന്തവാടി – പോലീസിന്റെ പേരിൽ പ്രതിയിൽ നിന്നും പണം കൈപ്പറ്റിയ കേസ്സിൽ മാനന്തവാടി നഗരസഭ കുഴി നിലം ഡിവിഷൻ കൗൺസിലറും യൂത്ത്ലീഗ് നേതാവുമായ ഹുസൈൻ കുഴി നിലത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ്സെടുത്തു. കുഴി നിലം കരിങ്ങാട്ടിൽ ഷമീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്. വഞ്ചന കുറ്റം, പരാതിക്കാരനെ ഭീഷിണിപ്പെടുത്തൽ, വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തൽ എന്നിവ പ്രകാരമാണ് കേസ്സ്.കൂടാതെ പോലീസിന്റെ പേര് പറഞ്ഞ് പണം കൈപ്പറ്റിയതിലും കേസ്സ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഷമീറിന് പോലീസിൽ ഉണ്ടായ കേസ്സ് ഒത്തുതീർക്കാനായി ഹുസൈൻ ഷമീറിൽ നിന്നും ഇരുപതിനായിരം രൂപ കൈപ്പറ്റിയെന്നാണ് പരാതി. പരാതികൾ ഉയർന്നതിനെ തുടർന്ന് പണം തിരികെ നൽകിയെങ്കിലും .സി .പി .എമ്മും.എസ്.ഡി.പി.ഐയും രംഗത്ത് വന്നിരുന്നു.



Leave a Reply