March 29, 2024

കെട്ടിട നിര്‍മ്മാണ ക്രമവത്ക്കരണം 90 ദിവസത്തിനകം അപേക്ഷ നല്‍കാം

0
 കെട്ടിടനിര്‍മ്മാണചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്ക്കരിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍ ഗസറ്റിലും തദ്ദേശ വകുപ്പിന്റെ വെബ് സൈറ്റിലും ഉത്തരവ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മ്മാണചട്ടം ലംഘിച്ച് 2017 ജൂലൈ 31 വരെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ള വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കുമാണ് ഈ ഉത്തരവ് വഴി പിഴയടച്ച് ക്രമീകരിക്കാനാവുക.. കെട്ടിട ഉടമകള്‍ 90 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സെക്രട്ടറിക്ക് സമര്‍പ്പിക്കണം.  അപേക്ഷയുടെ മാതൃക ഉത്തരവിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.  മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പരിധിയില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ബന്ധപ്പെട്ട സെക്രട്ടറി എന്നിവരടങ്ങുന്ന  സമിതി പരിശോധിച്ച് ലംഘനത്തിന്റെ തോത് കണക്കാക്കി ഉത്തരവ്പ്രകാരമുള്ള പിഴ നിശ്ചയിക്കും.  നിശ്ചയിക്കപ്പെടുന്ന പിഴയുടെ 50% ട്രഷറിയിലും ബാക്കി 50% തദ്ദേശ സ്ഥാപനത്തിലുമാണ് അടയ്‌ക്കേണ്ടത്. നെല്‍വയല്‍ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍, കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ നിയമങ്ങള്‍, ഫയര്‍ & റസ്‌ക്യൂ നിയമങ്ങള്‍ തുടങ്ങിയവ ഈ ചട്ടം വഴി ക്രമവത്ക്കരിക്കാന്‍ കഴിയില്ല. അപേക്ഷകര്‍ 90 ദിവസത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ജില്ലാതല സമിതി ചുമത്തുന്ന പിഴയിലോ ഉത്തരവുകളിലോ സംതൃപ്തരല്ലായെങ്കില്‍ നിയമാനുസൃത അപേക്ഷ വഴി അപേക്ഷകന് സര്‍ക്കാരില്‍ അപ്പീല്‍ നല്‍കാം.
പൊഴുതന ഗ്രാമ പഞ്ചായത്ത് ബജറ്റ്:
കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന
………………………………………………….
 പൊഴുതന ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള 20,72,24,709 രൂപ വരവും 19,71,94,709 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇന്ദിര അവതരിപ്പിച്ചു.  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലയ്ക്കും അടിസ്ഥാന മേഖലയ്ക്കും തുല്യ പ്രാധാന്യം ബഡ്ജറ്റില്‍ നല്‍കിയിട്ടുണ്ട്. വികസന ഫണ്ട് ഇനത്തില്‍  6,55,33,000 രൂപ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 7,14,50,000 രൂപ, സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ ഇനത്തില്‍ 2,72,50,000 രൂപ,  മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 4,55,6000 രൂപ, സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ 68,30,000 രൂപ, വിവിധ പദ്ധതികളുടെ ഗുണഭോക്തൃ വിഹിതം 32,00,000 രൂപ, ബാങ്ക് വായ്പ 20,00,000 രൂപ,  എം എല്‍ എ , എം പി ഫണ്ട് 12,00,000 രൂപ, ബ്ലോക്ക് ജില്ലാ പഞ്ചായത്ത് 12,00,000 രൂപ, തനത് ഫണ്ട് 65,12,000  രൂപ, പ്രാരംഭ ബാക്കി 1,33,00,000 രൂപ എന്നിങ്ങനെയാണ്  വരവ് ഇനത്തില്‍ പ്രതീക്ഷിക്കുന്നത്. ഭരണ ചെലവുകള്‍ക്കായി രണ്ടു കോടി രൂപയും സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ വിതരണത്തിനായി 2,72,50,000, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഏഴു കോടി രൂപ  എന്നീ ഇനങ്ങളിലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
.
ക്ലാര്‍ക്ക് നിയമനം
……………………………..
 പട്ടികവര്‍ഗ്ഗ വകസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടി.ആര്‍.ഡി.എം സൈറ്റ് മാനേജറുടെ ഓഫീസില്‍ 2018 മാര്‍ച്ച് മുതല്‍ ആറുമാസക്കാലയളവിലേക്ക്  ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ ഡിഗ്രി യോഗ്യതയുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.  മാര്‍ച്ച് 13 ന് രാവിലെ 10 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.ഫോണ്‍ 04936 202232
മരം ലേലം
………………………………..
 പുല്‍പ്പള്ളി ബത്തേരി റോഡിലുള്ള മരം മാര്‍ച്ച് 22 ന് രാവിലെ 11 ന് എരിയപ്പിളളി ബസ് സ്റ്റോപ്പിന് സമീപം ലേലം ചെയ്യും. ഫോണ്‍. 04936 210343.
 മാനന്തവാടി ഗവ.പോളിടെക്‌നിക് കോളേജ് പരിസരത്ത് നില്‍ക്കുന്ന 21 മരങ്ങള്‍ മുറിച്ച് മാറ്റി എറ്റെടുക്കുന്നതിനായി മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ഫോണ്‍. 04935 241212.
ടാര്‍ ബാരല്‍ ലേലം
 പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുല്‍പ്പള്ളി വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയറുടെ നടവയല്‍ ഓഫീസ് പരിസരത്തുളള ഒഴിഞ്ഞ ടാര്‍ ബാരലുകള്‍ മാര്‍ച്ച് 20 ന് രാവിലെ 11 ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍. 04936 210343.
വൈദ്യുതി മുടങ്ങും
………………………………..
 പള്ളിക്കുന്ന് ഫീഡറില്‍ അറ്റകുുറ്റപണികള്‍ നടക്കുന്നതിനാല്‍,  അമ്പലക്കുന്ന്, ഒന്നാം മെയില്‍, ആനേരി ,ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് , കമ്പളക്കാട് ടൗണ്‍ എന്നീ ഭാഗങ്ങളില്‍ ഇന്ന് (മാര്‍ച്ച് 9) രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
ഉപരിപഠന  ധനസഹായത്തിന്
അപേക്ഷ ക്ഷണിച്ചു
………………………………….
ജില്ലാ പഞ്ചായത്തിന്റെ എസ്. പി. സി  പദ്ധതി പ്രകാരം  2017-18 വര്‍ഷം ബിരുദം, ബിരുദാനന്തര ബിരുദം,  പ്രൊഫഷണല്‍ കോഴ്‌സ്, പോളിടെക്‌നിക്ക് തുടങ്ങിയ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും   ബ്ലോക്ക്,   ഗ്രാമ പഞ്ചായത്ത്   മുഖേന   ഇതേ ആവശ്യത്തിന്  ആനുകൂല്യം ലഭിക്കാത്തവരും ആയ പട്ടികജാതി  വിദ്യാര്‍ത്ഥികള്‍ക്ക്  ഉപരി പഠന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍   ഗ്രാമ പഞ്ചായത്തില്‍ നിന്ന്  ഗ്രാമസഭ സാധൂകരണം  വാങ്ങണം. അപേക്ഷകള്‍   മാര്‍ച്ച്  17ന് മുമ്പ്   ബ്ലോക്ക് പട്ടികജാതി  വികസന  ഓഫീസില്‍  ലഭിക്കണം. അപേക്ഷാ  ഫോറം ജില്ലാ പട്ടികജാതി   വികസന ഓഫീസ്, ബ്ലോക്ക്   പട്ടികജാതി വികസന  ഓഫീസ്   എന്നിവിടങ്ങളില്‍  ലഭ്യമാണ്. ഫോണ്‍: 04936 203824. 
ജില്ലാന്തര സ്ഥലംമാറ്റം: ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
…………………………..
ജില്ലയിലെ ഗവ.അദ്ധ്യാപകരുടെ 2018-19 വര്‍ഷത്തെ ജില്ലാന്തര സ്ഥലംമാറ്റത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം മാര്‍ച്ച് 12. വിശദവിവരങ്ങള്‍ www.transferandpostings.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഹോംസ്റ്റേ, സര്‍വീസ്ഡ്‌വില്ല നടത്തിപ്പുകാര്‍ക്ക് പരിശീലനം നല്‍കി 
………………………………………..
 ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് അംഗീകൃത ഹോസ്റ്റേ, സര്‍വീസ്ഡ്‌വില്ല നടത്തിപ്പുകാര്‍ക്ക് ഏകദിന പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷനിലെ ജില്ലാ ടൂറിസം ഓഫീസില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു.'അരങ്ങൊരുക്കാം അതിഥികള്‍ക്കായി' എന്ന വിഷയത്തില്‍ ഡി.വൈഎസ്.പി. പ്രിന്‍സ് അബ്രഹാം, കോഴിക്കോട് എഫ്.സി.ഐ. പ്രിന്‍സിപ്പല്‍ മനോജ് കെ മാത്യു, കാസര്‍ക്കോട് എഫ്.സി.ഐ. പ്രിന്‍സിപ്പല്‍ എസ്.ഹരിപ്രസാദ് എന്നിവര്‍ ക്ലാസ്സെടുത്തു.ടൂറിസം വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ സി.എന്‍ അനിതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാധാകൃഷ്ണന്‍,ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അജിത്ത് കുമാര്‍ , ഡി.റ്റി.പി.സി മാനേജര്‍ പി.പി പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
………………………………………………………..
 തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ കാര്യാലയത്തില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഇനിയും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ അടിയന്തരമായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തപക്ഷം പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍ 04936 206426.
കെട്ടിട നിര്‍മ്മാണം:
ഫയല്‍ അദാലത്ത്
…………………………………..
 ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ നിയമാനുസൃതം സമര്‍പ്പിക്കപ്പെട്ടിട്ടുളളതും തീര്‍പ്പാക്കാതെ കിടക്കുന്നതുമായ കെട്ടിട നിര്‍മ്മാണ അപേക്ഷകളില്‍ ഫയല്‍ അദാലത്ത് നടത്തുന്നു. ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ഏപ്രില്‍ മാസത്തിലാണ് അദാലത്ത്. 2018 ജനുവരി 31 വരെ  പഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിച്ച്  തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകളാണ് പരിഗണിക്കുക. പരാതികള്‍ മാര്‍ച്ച് 31 ന് വൈകുന്നേരം 5 ന് മുമ്പായി  ജില്ലാ നഗരാസൂത്രകന് തപാല്‍  വഴിയോ ഇ മെയില്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച പഞ്ചായത്തിന്റെ പേര്, ഫയല്‍ നമ്പര്‍, അപേക്ഷകന്റെ വിലാസം, ഫയല്‍ സമര്‍പ്പിച്ചത് സംബന്ധിച്ച ആധികാരിക രേഖകള്‍, ഇമെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍ എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഇ മെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ tpwayanad@yahoo.com എന്ന വിലാസത്തില്‍ അയക്കണം. വിലാസം : ജില്ലാ നഗര ഗ്രാമാസൂത്രണ കാര്യാലയം, മൂന്നാം നില,ജില്ലാ ആസൂത്രണഭവന്‍, സിവില്‍ സ്റ്റേഷന്‍,കല്‍പ്പറ്റ -673122.ഫോണ്‍. 04936 203202
പശുവളര്‍ത്തലില്‍ പരിശീലനം
……………………………
     മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക്  സമീപമുള്ള മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍  മാര്‍ച്ച് 14  മുതല്‍  16   വരെ  പശു വളര്‍ത്തലില്‍ മൂന്ന് ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  14 ന്    രാവിലെ  10 മണിക്കു മുമ്പായി പരിശീലനകേന്ദ്രത്തില്‍ എത്തണം. ഫോണ്‍ നമ്പര്‍ 0491 – 2815454 )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *