July 23, 2024

ജനമോചനയാത്ര വിജയമാക്കിയ പ്രവർത്തകരെ കെ.പി.സി.സി. അഭിനന്ദിച്ചു

0
Img 20180410 113055
കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ നയിക്കുന്ന ജനമോചനയാത്ര കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഗംഭീര വിജയമാക്കിയ എല്ലാ ഡി.സി.സി, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളേയും ജനാധിപത്യവിശ്വാസികളേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കെ.പി.സി.സി അഭിനന്ദിച്ചു. 
ഏപ്രില്‍ 7 ന് കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച ജനമോചനയാത്ര മൂന്ന് ജില്ലകള്‍ പിന്നിട്ട് കോഴിക്കോട് പ്രവേശിച്ചു. യാത്ര കടന്ന് പോകുന്ന സ്ഥലങ്ങളില്‍ വമ്പിച്ച സ്വീകരണമാണ് ലഭിക്കുന്നതെന്ന് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. അക്രമത്തിന് എതിരേ അമ്മ മനസ് എന്ന പേരില്‍ സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി കെ.പി.സി.സി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റില്‍ നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.രാഷ്ട്രീയ വൈരത്താല്‍  കൊലചെയ്യപ്പെടുന്നവരുടെ കുടുംബാംഗങ്ങളുടെയും തീരാദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിന് സ്ത്രീകള്‍ ഓരോ ജില്ലയിലും പങ്കാളിയാകുന്നു. 
ഏപ്രില്‍ 11 ന് മലപ്പുറം ജില്ലയില്‍ പ്രവേശിക്കുന്ന ജനമോചനയാത്രയ്ക്ക് നാല് സ്വീകരണ വേദികള്‍ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 ന് കൊണ്ടോട്ടിയിലും ഉച്ചതിരിഞ്ഞ് 3 ന് നിലമ്പൂരും വൈകിട്ട് 5ന് മലപ്പുറത്തും രാത്രി 7 മണിക്ക്  എടപ്പാളുമാണ് സ്വീകരണ വേദികള്‍. ഏപ്രില്‍ 12 ന് യാത്ര പാലക്കാട് ജില്ലയില്‍ പ്രവേശിക്കും. രാവിലെ 11ന് പട്ടാമ്പി, 3 മണിക്ക് കോങ്ങാട്, വൈകുന്നേരം 4 ന് പാലക്കാട്, 5ന് ആലത്തൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ജനമോചനയാത്രയുടെ ആദ്യഘട്ടം സമാപിക്കും.
വിഷുവിന്റെ നാലു ദിവസത്തെ അവധിക്ക് ശേഷം ജനമോചനയാത്രയുടെ രണ്ടാംഘട്ടം  ഏപ്രില്‍ 17 ന് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും പര്യടനം ആരംഭിക്കും.  വൈകുന്നേരം തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി പങ്കെടുക്കും.
18 ന് എറണാകുളം , 19ന് ഇടുക്കിയില്‍ ,20ന് കോട്ടയം, ഏപ്രില്‍  21 ന് ആലപ്പുഴ, 22 ഞായറാഴ്ച് പര്യടനമില്ല.
23 ന് പത്തനംതിട്ട, 24 ന് കൊല്ലം.ജനമോചനയാത്രയുടെ സമാപനദിവസമായ ഏപ്രില്‍ 25 ന് രാവിലെ 10 ന് ആറ്റിങ്ങല്‍ നിന്നും തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന് തുടക്കം കുറിക്കും. 3 ന് നെടുമങ്ങാട്, 5 ന് നെയ്യാറ്റിന്‍കര. വൈകുന്നേരം 6 ന് ഗാന്ധിപാര്‍ക്കില്‍ ജനമോചനയാത്രയുടെ സമാപനസമ്മേളനം നടക്കും. 
ഷുഹൈബിനെ കുറിച്ച് കെ.പി.സി.സി നിര്‍മ്മിച്ച 'ഷുഹൈബ് എന്ന പോരാളി' എന്ന ഡോക്യുമെന്ററിയും യാത്രയുടെ ഭാഗമായി ഓരോവേദികളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പി.ടി.ചാക്കോയാണ് ഡോക്യൂമെന്റി സംവിധാനം ചെയ്തിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഡോക്യൂമെന്ററിക്ക് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
ജനമോചനയാത്രയുടെ ഭാഗമായി ഭവനസന്ദര്‍ശനം നടത്തിശേഖരിക്കുന്ന ഫണ്ട് പിരിവ് വന്‍ വിജയമാണെന്നും തമ്പാനൂര്‍ രവി അറിയിച്ചു. എന്നാല്‍ ചുരുക്കം ചില മണ്ഡലം കമ്മികള്‍ ഭവനസന്ദര്‍ശനം നടത്തി ഫണ്ട് ശേഖരിക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി ഡി.സി.സി പ്രസിഡന്റുമാര്‍  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം മണ്ഡലം കമ്മറ്റികള്‍ ജനമോചനയാത്ര അവസാനിക്കുന്ന ഏപ്രില്‍ 25 ന് വരെ ഫണ്ട് ശേഖരിച്ച് ഡി.സി.സികളില്‍ അടയ്ക്കുന്നത് സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നും വീഴ്ചവരുത്തുന്ന മണ്ഡലം കമ്മിറ്റികള്‍ ഏപ്രില്‍ 25ന് ശേഷം പുന:സംഘടിപ്പിക്കുമെന്നും തമ്പാനൂര്‍ രവി അറിയിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *