May 19, 2024

ശാസ്ത്രസാഹിത്യ പരിഷത് ജനോത്സവം ആരംഭിച്ചു

0
Img 20180417 Wa0023
ജനോത്സവം ആരംഭിച്ചു
ശാസ്ത്രസാഹിത്യ പരിഷത് 55ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുണ്ടേരി (കൽപ്പറ്റ)യിൽ സംഘടിപ്പിക്കുന്ന ജനോത്സവത്തിന്റെ ഭാഗമായുള്ള കുടുംബസദസുകൾക്കും  പoന ക്ലാസ്സുകൾക്കും തുടക്കമായി.
എച്ച്.എസ്. നഗർ റസിഡൻഷ്യൽ അസോസിയേഷൻ ശാന്തിനഗർ റസിഡൻഷ്യൽ അസോസിയേഷൻ, കരുണ സ്വാശ്രയ സംഘം എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ 
 അടക്കാ പുര പരിസരത്ത്  തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ  പി.പി ആലി ഉദ്ഘാടനം ചെയ്തു. 
50 ൽ അധികം കുടുംബങ്ങളിൽ നിന്നായി 80 ഓളം ആളുകൾ പങ്കെടുത്തു… 
കൗൺസിലർ ശ്രീമതി വി.പി. ശോശാമ്മ അധ്യക്ഷത വഹിച്ചു.
പരിഷത് മുൻ ജില്ലാ പ്രസിഡണ്ട് പി. സുരേഷ് ബാബൂ ജനോത്സവത്തിന്റെ പ്രസക്തി സാംസ്കാരിക പ്രഭാഷണത്തിലുടെ അവതരിപ്പിച്ചു. 
ജില്ലാ വൈസ് പ്രസിഡണ്ട് കെ.ടി. ശ്രീവത്സൻ മാലിന്യ സംസ്കരണം, ഊർജ സംരക്ഷണം, ജലസുരക്ഷ എന്നീ വിഷയങ്ങളിൽ പരിഷത് നടത്തി വരുന്ന ഇടപെടലുകൾ വിശദീകരിച്ചു..
കാരുണ്യ സ്വാശ്രയ സംഘം പ്രസിഡണ്ട് ശ്രീ മണിരഥൻ, ജനോത്സവം ജോ. കൺവീനർ ശിവദാസൻ എന്നിവർ ആശംസകൾ അർപ്പിച്ചു. 
എച്ച്.എം. നഗർ  പ്രസിഡണ്ട് സുനിൽ മാസ്റ്റർ സ്വാഗതവും ശാന്തിനഗർ  സെക്രട്ടറി ശ്രീ അച്ചുതൻ  നന്ദിയും പറഞ്ഞു. 
ഇന്ന് രണ്ടാം ദിവസം മുണ്ടേരി പോലീസ് ഹൗസിങ് കോളനിയിൽ മാലിന്യ സംസ്കരണം ഊർജ സംരക്ഷണം ജലസുരക്ഷ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടി നടക്കും .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *