May 18, 2024

വയനാട്ടിലെ കര്‍ഷകര്‍ക്ക് സഹായവുമായി വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയ

0
വയനാട്ടിലെ കര്‍ഷകരെ ആശയപരമായി സഹായിക്കാന്‍ കേരള കാർഷിക സർവ്വകലാശാലയും വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയയും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഗവേഷണ പരിപാടിയുടെ ഭാഗമായുള്ള ഫാർമർ – ഇൻറർ ഫേസ് വർക്ക് ഷോപ്പ് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ  കേന്ദ്രത്തിൽ വെച്ച് ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ചു. ആർ. എ. ആർ. എസ്- കെ.വി.കെ. സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. പ്രസ്തുത  ഗവേഷണ  പരിപാടിയുടെ കെ.എ.യു.  പ്രിൻസിപ്പൽ ഇൻവെസ്റിഗേറ്ററും കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം പ്രൊഫസറുമായ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി പ്രൊജക്റ്റ് വിശദീകരണം നടത്തി. വയനാട്ടിലെ നെൽ കർഷകരുടെ പരമ്പരാഗതവും പ്രാദേശികവുമായ അറിവുകളും വിപണന മേഖലകളിലെ പ്രശ്നങ്ങളും അപഗ്രഥിച്ചു റിപ്പോർട്ട് തയ്യാറാക്കുകയും അവ പരിഹരിക്കുന്നതിനായി തങ്ങളുടെ കൈയിലുള്ള അറിവുകൾ കർഷർക്കായി പങ്കു വെയ്ക്കലുമാണ് ഈ ഗവേഷണ പരിപാടിയുടെ മുഖ്യ ലക്ഷ്യം. വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ട്രേലിയ പ്രൊഫസർമാരായ ഡോ. മൈക്കൽ ബ്ലാക്‌നി, ഡോ. സിദ്ദിഖ് കടമ്പോട്ട് എന്നിവർ കർഷകരുമായി സംവദിച്ചു. വയനാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എൻ. ഇ. സഫിയ ചടങ്ങിൽ നന്ദി അർപ്പിച്ചു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *