July 19, 2024

കളക്ടര്‍ക്കൊപ്പം ഒരുദിനം:അനുഭവ പാഠവുമായി ആദിവാസി വിദ്യാര്‍ഥികള്‍

0
ആദ്യമൊരു അമ്പരപ്പ്, ചുറ്റില്‍ നിന്നും ക്യാമറാ വെളിച്ചം മുഖത്തേക്ക് മിന്നിമറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും ആകാംക്ഷയും. പിരിമുറുക്കം ഒന്നയഞ്ഞപ്പോള്‍
നിഷ്കളങ്കമായ ചിരി. പിന്നെ ചേംബറിലെ കളക്ടര്‍ക്ക് തൊട്ടരികിലായുള്ള
കസേരയിലേക്ക്. 'കളക്ടറോടൊപ്പം ഒരു ദിനം' പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു
ആദിവാസി വിഭാഗത്തില്‍പ്പെടുന്ന തിരുനെല്ലി അപ്പപ്പാറ ഡി.സി.എം സ്‌കൂളിലെ
സുചിത്രയും ആനപ്പാറ ഗ വ. എച്ച്എ സ്എ സിലെ കെ ആര്‍ രഞ്ജിത്തും. ആശങ്കയ്ക്കു
വിരാമമിട്ട്, താന്‍ പഠിക്കുന്ന യുപി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്താമോ എന്ന സുചി ത്രയുടെ ചോദ്യത്തിന്, നടപ ടിയെടുക്കാമെന്നു കലക്ടറുടെ ഉറപ്പ്. സ്‌കൂളുകളില്‍ നിന്നുള്ള ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച വയനാട് ഡ്രോപ്ഔട്ട് ഫ്രീ കാമ്പെയിനിന്റെ ഭാഗമായി കളക്ടറോടൊപ്പം ഒരുദിനം
ചെലവിടാന്‍ അവസരം ലഭിച്ചവരാണിവര്‍.
ജില്ലാ കലക്ടറുടെ ഒരുദിവസത്തെ ജോലികളുടെ ഭാഗമായി മാറുകയായിരുന്നു ഇവരും.
വിശദമായ പരിചയപ്പെടലിനു ശേഷം കല്‍പ്പറ്റ ടൗണില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി
നടക്കുന്ന ആദ്യ പരിപാടിയിലേക്ക് കളക്ടര്‍ക്കൊപ്പം യാത്രയായി. ജില്ലാ കളക്ടറുടെ
കാറില്‍ തന്നെയായിരുന്നു യാത്ര. ഗണ്‍മാന്‍ മറ്റൊരു കാറില്‍ ഇവരെ അനുഗമിച്ചു. ജില്ലാ ഭരണ കൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നതിന്റെ ഭാഗമായിരുന്നു ഇതെല്ലാം. കളക്ടറേറ്റിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവര്‍ നേരിട്ടു മനസ്സിലാക്കി.
ട്രൈബല്‍ സെല്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും
ബന്ധപ്പെട്ടവര്‍ വിശദമായി പറഞ്ഞു നല്‍കി. വൈകീട്ട് വെള്ളമുണ്ടയില്‍ ഐ ടിഐ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയോടെ കലക്ടറോടൊപ്പമുള്ള ആദിവാസി വിദ്യാര്‍ഥികളുടെ
ഒരു ദിനം പൂര്‍ത്തിയായി. 'ഡോക്ടര്‍ ആവണമെന്നായിരുന്നു ആദ്യ മോഹം.
ഇപ്പോള്‍ കലക്ടറാവണമെന്നു തോന്നുന്നു'- നിറഞ്ഞ സന്തോഷത്തോടെ കുട്ടികള്‍ പറഞ്ഞു.
 വിവിധ ഘട്ടങ്ങളിലൂടെയാണ് 'കലക്ടറോടൊപ്പം ഒരുദിനം' പരിപാടിയില്‍ പങ്കെടുക്കാന്‍
കുട്ടികളെ തെരഞ്ഞെടുത്തത്. 'ഞാന്‍ കലക്ടറായാല്‍' എന്ന വിഷയത്തില്‍ ജില്ലയിലെ ഏഴാംതരത്തില്‍ പഠിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളിക്കുറുമ, ചോലനായ്ക്ക
വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസ മല്‍സര മായിരുന്നു ആദ്യഘട്ടം. ഇതില്‍
നിന്ന് 32 കുട്ടികളെ ജില്ലാതലത്തില്‍ തിരഞ്ഞെടുത്ത് ശില്‍പ്പശാല സംഘടിപ്പിച്ചു.
ഒമ്പതു പ്രതിഭാ മേഖലകളിലൂടെ അവസരം നല്‍കി. വായന, എഴുത്ത്, സംവാദം, ചിത്രരചന,
കഥ, കവിതാരചന, അവതരണം, അഭിനയം, പൊതുവിജ്ഞാനം എന്നിവയായിരുന്നു
മേഖലകള്‍. സ്വയം വിലയിരുത്തലിനും പരസ്പര വിലയിരുത്തലിനും അവസരം
നല്‍കി. മൂന്നു ജൂറികളുടെയും കുട്ടികളുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍
മികച്ച രണ്ടു പേരെ തെഞ്ഞെടുക്കുകയായിരുന്നു. എ സ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍മാരായ
പ്രമോദ് മൂടാടി, എം ഒ സജി എന്നിവരാണ് ഇതിന് നേതൃത്വം നല്‍കി യത്.
*നൂറുശതമാനം ഹാജര്‍നില ഉറപ്പുവരുത്തുക ലക്ഷ്യം
അടുത്ത വര്‍ഷം സ്‌കൂളുകളില്‍ നൂറുശതമാനം ഹാജര്‍നില ഉറപ്പുവരുത്തുകയാണ്
ഇത്തരം പരിപാടികള്‍കൊണ്ട് ലക്ഷ്യമിടുന്നതെന്നു ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.
അടിയ, പണിയ, കാട്ടുനായ്ക്ക, ചോലനായ്ക്ക, ഊരാളി വിഭാഗ ങ്ങളില്‍ നിന്നുള്ള
മുഴുവന്‍ കുട്ടികളെയും സ്‌കൂളുകളിലെത്തിക്കും. എ സ്എസ്എ മുന്‍കൈയെടുത്ത് ദീര്‍ഘകാല പദ്ധതികളാണ് ഇതിനായി നടപ്പാ ക്കിവരുന്നത്. ഇതിനു വിവിധ വകുപ്പുകളുടെ
സഹകരണമുണ്ടാവണം. തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് പ്രധാന പങ്കുവഹിക്കാന്‍ കഴിയുക. ഇതിനായി ബജറ്റില്‍ അഞ്ചുലക്ഷം വീതം വകയിരുത്തിയിട്ടുണ്ട്. 'കലക്ടറോടൊപ്പം ഒരുദിനം'
പരിപാടി മറ്റു കുട്ടികള്‍ക്ക് പ്രചോദനമാവുമെന്നും ജില്ലാ കളക്ടര്‍
എസ്.സുഹാസ് പറഞ്ഞു. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ
ഭാഗമായി അവരെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ്
ജില്ലാ ഭരണകൂടം നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ആദിവാസി കുട്ടികള്‍ക്കായി കൊച്ചിയിലേക്ക് വിനോദയാത്ര നടത്തി. മെട്രോ റെയില്‍ യാത്രയായിരുന്നു
പ്രധാന ആകര്‍ഷണം. ഇത് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കൊഴിഞ്ഞുപോക്ക് ഏറ്റവും
കുറവുള്ള വടക്കനാട് ഗ വ. എല്‍പി സ്‌കൂളില്‍ കുട്ടികളോടൊപ്പം ഏറെ നേരം ചെലവഴിച്ചതും
ശ്രദ്ധേയമായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *