May 17, 2024

മേപ്പാടി അനില്‍ കുമാര്‍ അപകട മരണം:അന്വേഷണത്തില്‍ അപാകതയെന്ന്‍ ബന്ധുക്കള്‍

0
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ എരുമക്കൊല്ലി ചോലയില്‍ അനില്‍കുമാര്‍ വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേപ്പാടി പൊലീസ് അനാസ്ഥ കാട്ടുന്നതായി ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ആരോപിച്ചു. 2018 മാര്‍ച്ച് 27ന് രാത്രി എട്ട് മണിക്കും 9.45നും ഇടയിലുള്ള സമയം കുന്നമ്പറ്റക്കും, കൂട്ടമുണ്ടക്കും മധ്യയുള്ള ഏഴാംനമ്പര്‍ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. അനില്‍കുമാര്‍ സഞ്ചരിച്ച ബൈക്കിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള അന്വേഷണത്തില്‍ മേപ്പാടി പൊലീസ് തികഞ്ഞ അനാസ്ഥ കാട്ടുകയായിരുന്നു. അപകടം നടന്ന്  മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് പൊലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചത്. മാര്‍ച്ച് നാലിന് ഉച്ചക്ക് രണ്ട് മണിക്കാണ് പൊലീസ് സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ചുണ്ടേല്‍ മുതല്‍ മേപ്പാടി വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ എടുത്തിട്ടും ഒരു തെളിവും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഇതേ റൂട്ടിലെ ഒരു വീടില്‍ നിന്നും ഏറെ വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പൊലീസ് പരിശോധനക്ക് ശേഷം ഇത് മായിച്ചു കളഞ്ഞ നിലയിലാണുള്ളത്. പലയിടങ്ങളില്‍ നിന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ എടുത്തു കൊണ്ടുപോയിട്ടും തെളിവൊന്നും ലഭിച്ചില്ലെന്ന് സംഭവം നടന്ന 24 ദിവസം പിന്നിട്ടിട്ടും പൊലീസ് പറയുന്നത്. സംഭവം സംബന്ധിച്ച പൊലീസിന്റെ എഫ്.ഐ.ആറിലും വ്യക്തയില്ല. 28-3-2018ന് സ്റ്റേഷനില്‍ അറിയിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ 27-3-2018ന് രാത്രി എട്ടിനും 9.45നും ഇടയിലാണ് അനില്‍ അപകടത്തില്‍ മരണപ്പെടുന്നതും, വിവരം അറിയിക്കുന്നതുമെന്ന് ബന്ധക്കള്‍ പറഞ്ഞു. ലോക്കല്‍ പൊലീസ് അന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ കേസ് തെളിയിക്കാന്‍ ഉന്നത അന്വേഷണം നടത്തണമെന്നും, ഈ ആവശ്യവുമായി ജനകീയ സമിതി രൂപീകരികരിച്ചതായും അവര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കല്‍പ്പറ്റ ഡി.വൈ.എസ്.പി, ജില്ലാ കലക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, ഡി.ജി.പി, നിയമമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായും ബന്ധുക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അനില്‍കുമാറിന്റെ മാതാവ് രാധ, ഭാര്യ ജിബി, ബന്ധുക്കളായ ടി.പി വിപിന്‍, സതി എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *