May 15, 2024

ബത്തേരി നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിലെ ടി.എൽ. സാബു അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

0
Img 20180426 Wa0032
. സി. പി. എമ്മും കേരള കോൺഗ്രസും തമ്മിലുള്ള മുൻധാരണ അനുസരിച്ചാണ് നിലവിലെ ചെയർമാനായിരുന്ന സി.പി.എമ്മിലെ സി.കെ സഹദേവൻ രാജിവെച്ചത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനും ,യു.ഡി.എഫിനും തുല്യ നില വന്നപ്പോൾ കേരള കോൺഗ്രസ് എമ്മി ലെ ടി.എൽ സാബു സി.പി എമ്മിനെ  പിന്തുണക്കുകയായിരുന്നു. അതിന്റെ പ്രത്യുപകാരമെന്ന നിലയിൽ സാബുവിന് ഒരു വർഷത്തേക്ക് അധ്യക്ഷ സ്ഥാനം നൽകാമെന്നായിരുന്നു കരാർ. ബത്തേരി നഗര സഭയിൽ ആകെ മുപ്പത്തഞ്ച്  സീറ്റിൽ എൽ.ഡി എഫിന് പതിനേഴും ,യു.ഡി.എഫിന് പതിനാറും ,കേരള കോൺഗ്രസ് എം.ന് ഒന്നും ,ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്.
           
             ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പതിനാറിനെതിരെ 18 വോട്ടുകൾക്കാണ് ടി.എൽ സാബു വിജയിച്ചത്. യു.ഡി.എഫിലെ  എൻ.എം വിജയന് 16 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതോടെ മലബാറിൽ തന്നെ ആദ്യമായി കേരള കോൺഗ്രസ്  എം.ന് ഒരു നഗര സഭ ചെയർമാൻ എന്ന പദവി ലഭിക്കുകയായിരുന്നു. തുടർന്ന് വരണാധികാരിക്കു മുന്നിൽ ടി.എൽ സാബു സത്യപ്രതിജ്ജ ചെയ്ത് അധികാരമേറ്റു. എന്നാൽ യു.ഡി.എഫിന്റെ വോട്ട് വാങ്ങി വിജയിച്ച് എൽ.ഡി എഫിനെ പിന്തുണച്ച ടി.എൽ സാബുവിനെതിരെ യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു. ബത്തേരി ടൗണിൽ കേരള കോൺഗ്രസ്  പ്രവർത്തകരും  ,സി.പി.എം പ്രവർത്തകരും ആഹ്ളാദ പ്രകടനം നടത്തി.
     ജയരാജ് ബത്തേരി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *