May 14, 2024

കിണറ്റിൽ നായയെ കൊന്നിട്ട സംഭവത്തിൽ പോലിസ് കേസ് എടുക്കത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി പോലിസ് സ്റ്റേഷൻ മാർച്ച് നടത്തും:സി പി ഐ

0
20180426 113659
മാനന്തവാടി: പയ്യംപള്ളി പാൽവെളിച്ചത്ത് താമസ്സിക്കുന്ന കണ്ണോലിക്കൽ സുനിൽകുമാറിന്റെ കിണറ്റിൽ കഴിഞ്ഞ മാർച്ച് 20 തിന് നായയെ കൊന്നിട്ടുമായി ബന്ധപ്പെട്ട് മാനന്തവാടി പോലിസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിലും  പോലിസിന് അലംഭാവം പുലർത്തുന്നതിൽ ദുരുഹതയുണ്ടെന്നും സി പി ഐ മാനന്തവാടി ലോക്കൽ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. വേനൽക്കാലത്ത് സമീപത്തുള്ള വീട്ടുകാർക്ക് ഉൾപ്പെടെ പ്രയോജനം ചെയ്യുന്ന കിണറ്റിലാണ് സാമൂഹികദ്രോഹികൾ നായയെ കൊന്നിട്ടത്.സംഭവ ദിവസം തന്നെ മാനന്തവാടി സിഐക്ക് പരാതി നൽകിയിരുന്നു. പോലിസ് കേസ് അന്വേഷണം പ്രഹസനമാക്കിയിരിക്കയാണ്.ബാഹ്യസമ്മർദ്ദത്തിന് വഴങ്ങി അന്വേഷണം മരവിപ്പിച്ചിരിക്കുയാണ് പോലിസ്.സുനിൽകുമാറിന്റെ തോട്ടത്തിൽ അനുവാദമില്ലാതെ രഹസ്യമായി വന്യമൃഗങ്ങളെ വേട്ടയാടുന്നതിന് വൈദ്യുതി ലൈനിൽ നിന്നും വൈദ്യുതി മോഷ്ടിച്ച് ഷോക്ക് ലൈൻ സ്ഥാപിച്ചതിന്നെ എതിർത്തതിന്റെ പ്രതിഷേധമാണ് നായയെ കിണറ്റിൽ കൊന്നിടുന്നതിന്  കാരണമായതെന്നും ഇതും അന്വേഷണ വിധേയമാക്കണമെന്നും ഇത്തരത്തിൽ ഷോക്ക് ലൈന്‍ സ്ഥാപിക്കുന്നതിന് വന്ന സംഘത്തിൽ തോൽപ്പെട്ടി വൈൽഡ്‌ ലൈഫിലെ താൽകാലിക വാച്ചറും ഉണ്ടയിരുന്നതായും ഇവരുടെ പേരും പോലിസിന് കൈമാറിയിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.പ്രതികളെ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും സാക്ഷി മെഴിയും ഉണ്ടയിട്ടും ഒരു നടപടിയും പോലിസ് സ്വികരിക്കത്തത് പ്രതികളെ സഹയിക്കുന്നതിന്റെ ഭാഗമണന്നും പ്രതികളെ ഉടൻ പിടികൂടത്തപക്ഷം മാനന്തവാടി പോലിസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുമെന്ന് സിപിഐ മാനന്തവാടി ലോക്കൽ സെക്രട്ടറി കെ.പി.വിജയൻ, സുനിൽകുമാർ, പ്രദീപൻപി.പി., ശശിധരൻ കെ എൻ, കെ.സജീവൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *