May 13, 2024

കുടുംബശ്രീ ജില്ലാ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

0
2 1
കല്‍പ്പറ്റ : കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള അരങ്ങ്-2018 ജില്ലാ കലോത്സവത്തിന് സുല്‍ത്താന്‍ ബത്തേരിയില്‍ തുടക്കമായി. വര്‍ഷങ്ങളായി മത്സര രംഗത്തുള്ളവരും സ്‌കൂള്‍ കാലഘട്ടത്തിന് ശേഷം ആദ്യമായി വേദിയിലെത്തിയവരും ആവേശത്തോടെയാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. കൈപ്പേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നുമെത്തിയ വീട്ടമ്മമാര്‍ അരങ്ങുണര്‍ത്തിയപ്പോള്‍ സദസില്‍ ഹര്‍ഷാരവങ്ങള്‍ മുഴങ്ങി. സ്റ്റേജ്-സ്റ്റേജിതര വിഭാഗങ്ങളില്‍ 29 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലും മില്‍ക്ക് സൊസൈറ്റി ഹാളിലുമായാണ് മത്സരങ്ങള്‍ നടത്തിയത്. ജൂനിയര്‍ – സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലാ തല മത്സരത്തില്‍ മാറ്റുരച്ചത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു കലോത്സവം പൂര്‍ണമായും നടന്നത്. 
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. കവയത്രിയായ ഷീന ഹരി, മാതൃഭൂമി ഷീ ന്യൂസ് പുരസ്‌കാര ജേതാവ് കുംഭ, മികച്ച കര്‍ഷകക്കുള്ള അവാര്‍ഡ് ജേതാവ് ലക്ഷ്മി രാജന്‍, മികച്ച അയല്‍ക്കൂട്ടത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൗര്‍ണമി അയല്‍ക്കൂട്ടം (ബത്തേരി), സ്‌നേഹദീപം  അയല്‍ക്കൂട്ടം (മാനന്തവാടി), അണ്ടര്‍ 23 ദേശീയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജേതാക്കളായ കേരള ടീം ക്യാപ്റ്റന്‍ സജ്‌ന സജീവന്‍, അണ്ടര്‍ 23 ദേശീയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ജേതാക്കളായ കേരള ടീം അംഗങ്ങളായ മിന്നു മണി, ദൃശ്യ എന്നിവരെയാണ് ആദരിച്ചത്. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയും സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയും ചേര്‍ന്നാണ് പ്രതിഭകളെ ആദരിച്ചത്. 
ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണനും, കുടുംബശ്രീ ബ്ലോഗിന്റെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രനും, കലാമത്സരങ്ങളുടെ ഉദ്ഘാടനം ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബുവും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാ കുമാരി അധ്യക്ഷത വഹിച്ചു. പ്രശസ്ത സംവിധായകന്‍ മനോജ് കാന മുഖ്യപ്രഭാഷണം നടത്തി. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സ ജിഷ ഷാജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സമാരായ ബാബു അബ്ദുറഹിമാന്‍, എല്‍സി പൗലോസ്, സി.കെ സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സാജിത സ്വാഗതവും, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *