May 17, 2024

പിണങ്ങോട് ഡബ്ല്യൂ.ഒ. എച്ച്.എസ്.എസിൽ 39 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

0
  വയനാട്   ജില്ലയിൽ തിളക്കമാർന്ന വിജയവുമായി പിണങ്ങോട് 
ഡബ്ല്യൂ.ഒ. എച്ച്.എസ്.എസ്. ഈ വർഷത്തെ എസ്.എസ്. എൽ.സി.  പരീക്ഷയിൽ 39 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും  എ പ്ലസ് നേടി ജില്ലയിൽ രണ്ടാം സ്ഥാനത്ത്  എത്തി. ഇത് സ്കൂളിനൊപ്പം ഒരു പ്രദേശത്തിന്റെയാകെ അഭിമാന നിമിഷമാണന്ന് അധ്യാപകരും വിദ്യാർത്ഥികമെ പി.ടി.എ. ഭാരവാഹികളും പറഞ്ഞു.. 14 പേർ 
 9 വിഷയങ്ങളിൽ എ പ്ലസ് നേടി.       . 253 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത് .99 ശതമാനമാണ് വിജയം.  . വയനാട് മുസ്ലിം ഓർഫനേജിന്റെ അഭിമാന സ്ഥാപന പിണങ്ങോട് സ്കൂൾ.
കലാകായിക മേഖലയിലും സംസ്ഥാന തലത്തിൽ മുൻപന്തിയിലുള്ള ഈ വിദ്യാലയം ,വിദ്യാർത്ഥികളുടെ "സർവ്വതോന്മുഖമായ വികാസമാണ് വിദ്യാഭ്യാസം'' എന്ന് തെളിയിക്കുകയാണ്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രധാനധ്യാപകൻ അസ്ലമിന്റെ  നേതൃത്വത്തിലുള്ള അധ്യാപകരുടെയും കൂട്ടായ്മയും നിതാന്ത പരിശ്രമവുമാണ് ഈ വിജയത്തിന് പിന്നിൽ .വിജയികളെ മാനേജ്മെൻറും പി.ടി. എ യും അനുമോദിച്ചു .

ഡബ്ല്യു.എം.ഒ. പ്രസിഡണ്ട്..കെ.അഹമ്മദ് ഹാജി, ജന.സെക്രട്ടറി ജമാൽ സാഹിബ്, പി.ടി.എ.പ്രസിഡണ്ട് കെ.കെ. ഹനീഫ, മുഹമ്മദ് അസ്ലം, താജ് മൻസൂർ., ഹാരിസ്. സി.ഇ, അബ്ദുൾ സലാം, ആമിന പി, ആറ്റക്കോയ തങ്ങൾ,സൽമ സലാം, മോഹനൻ എന്നിവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *