April 29, 2024

ഉപരിപഠനത്തിന് മുപ്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്,പരീക്ഷ ഈ മാസം 12ന്

0
താളൂര്‍: ഉപരി പഠനം ആഗ്രഹിക്കുവര്‍ക്കായി കരിയര്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ ട്രസ്റ്റ് മുപ്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു. നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുതിനുള്ള നീലഗിരി സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് ഈ മാസം 12ന് നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് താളൂരിലെ നീലഗിരി കോളജ് ക്യാംപസിലാണ് പരീക്ഷ. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുവര്‍ക്കും വിജയിച്ചവര്‍ക്കും പരീക്ഷ എഴുതാം. സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികവ് പുലര്‍ത്തുവര്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകളുടെ സഹായത്തോടെ ഇഷ്ടപ്പെട്ട കോഴ്‌സില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കും. മൂന്നു വര്‍ഷത്തേക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന ഡോ. എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്, ബിരുദത്തോടൊപ്പം സിവില്‍ സര്‍വീസ് പരിശീലനം ആഗ്രഹിക്കുവര്‍ക്ക് ഡോ. ബി ആര്‍ അംബേദ്കര്‍ സ്‌കോളര്‍ഷിപ്പ്, ന്യൂനപക്ഷ  വിഭാഗങ്ങളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഖാഇദെ മില്ലത്ത് മൈനോരിറ്റി സ്‌കോളര്‍ഷിപ്പ്,  പൊതുവിഭാഗത്തിന് ഭാരതിയാര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കും ക്യാഷ് െ്രെപസുകള്‍ക്കും പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ അര്‍ഹത നേടും. കായിക പ്രതിഭകള്‍ക്കും സെലക്ഷന്‍ ട്രയലിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്താം. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷനോടെ മലേഷ്യയിലെ മള്‍ട്ടി മീഡിയ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കുന്ന നീലഗിരി കോളജില്‍ ഏഴ് ഡിഗ്രി കോഴ്‌സുകളും മൂ് പി ജി കോഴ്‌സുകളുമാണ് നിലവിലുള്ളത്. കലാ-സാംസ്‌കാരിക മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നു. ഇതിന്റെ ഭാഗമായി 1570 വിദ്യാര്‍ത്ഥികളെ അണിനിരത്തി നടത്തിയ ബഡുക നൃത്തം ലോക റെക്കോര്‍ഡിന് അര്‍ഹമായി. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ ക്യാംപസ് ഇന്റര്‍വ്യൂകളും നടക്കുന്നു. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയുടെ അണ്ണാ ഐഎഎസ് അക്കാദമിയുടെ കീഴില്‍ സിവില്‍ സര്‍വീസ് പരിശീലനം ക്യാംപസില്‍ ഈ വര്‍ഷം ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ നീലഗിരി കോളജ് മാനേജിംഗ് ട്രസ്റ്റി റാഷിദ് ഗസാലി, പ്രിന്‍സിപ്പല്‍ ഡോ.എം ദുരൈ, പിആര്‍ഒ ഉമര്‍ പി എം, പിടിഎ പ്രസിഡന്റ് കുട്ടികൃഷ്ണന്‍, കോഡിനേറ്റര്‍ അന്‍വര്‍ സാദിഖ്, കവീനര്‍ ഹുസൈന്‍, സരില്‍ വര്‍ഗീസ് സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *