July 19, 2024

പൊലിക 2018 പ്രദര്‍ശനമേള നാളെ സമാപിക്കും

0
• 'വയനാട് വികസന വഴികള്‍' സെമിനാര്‍ രാവിലെ 10ന്
 സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എ സ്.കെ.എം.ജെ
സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന പൊലിക 2018 പ്രദര്‍ശനമേള നാളെ സമാപിക്കും. രാവിലെ 10ന് 'വയനാട് വികസന വഴികള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കില ഫാക്കല്‍റ്റികളായ എം.നാരായണന്‍, ഇ.ജെ ജോസഫ് എന്നിവര്‍ വിഷയം അവതരിപ്പിക്കും.സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് കലക്ടറേറ്റ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ഗാനസന്ധ്യ അരങ്ങേറും. ഈ മാസം ഏഴിന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പ്രദര്‍ശനമേള ഉദ്ഘാടനം ചെയ്തത്. കുടുംബശ്രീയുടെ 29 സ്റ്റാളുകളടക്കം 95 സ്റ്റാളുകളാണ് സേവനങ്ങള്‍ നല്‍കാനായി വിവിധ
വകുപ്പുകള്‍ ഒരുക്കിയത്. ജില്ലാ പോലിസിന്റെയും എക്‌സൈസ് വകുപ്പിന്റെയും ഫയര്‍
ഫോഴ്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ മേളയിലൂടെ കഴിയും. ഐടി വകുപ്പ്
ഒരുക്കിയ സ്റ്റാളില്‍ എസ് എസ് എല്‍ സി റീവാല്യുവേഷന്‍ അപേക്ഷ നല്‍കല്‍,
ആധാര്‍കാര്‍ഡ് എടുക്കാനുള്ള അവസരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
അപേക്ഷ നല്‍കല്‍ എന്നി സഹായങ്ങള്‍ നടത്തിവരുന്നു. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ്, സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ്, സ്മാര്‍ട്ട് കാര്‍ഡ് വിതരണം എന്നീ സേവനങ്ങള്‍ ഇന്നുകൂടി ലഭ്യമാവും.
നിലവിലെ കാര്‍ഡ് പുതുക്കാനുള്ള സൗകര്യവുമുണ്ട്.
 പ്രദര്‍ശനമേളയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കുടുംബ ശ്രീയുമായി സഹകരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാട്ടുവണ്ടി പര്യടനം
നടത്തി. സര്‍ക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കുടുംബശ്രീ
റോസി തിയേറ്ററാണ് പാട്ടുവണ്ടി ഒരുക്കിയത്.. മെയ് ഏഴുമുതല്‍ പ്രദര്‍ശനമേളയിലൊരുക്കിയ
വേദിയില്‍ ഉണരുന്ന പൊതുവിദ്യാഭ്യാസം- പ്രതീക്ഷകളും വെല്ലുവിളികളും,
വയനാടും ഗോത്രജനതയും, ഹരിതവയനാടിന്റെ ഗ്രാമ വഴികള്‍, വേ ഫോര്‍വേഡ്
ഫോര്‍ വണ്ടര്‍ഫുള്‍ വയനാട്, ലൈഫ് മിഷന്‍ പ്രവര്‍ത്തന ഘടനയും രീതികളും, ആരോഗ്യം-അതിജീവനം-പ്രതിരോധം,
ഉണരുന്ന സ്ത്രീശക്തി ഉയരുന്ന വയനാട് എന്നീ വിഷയങ്ങളില്‍
സെമിനാറുകള്‍ നടന്നു. വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും പൊലിക
2018ന് പൊലിമയേകി. മാതാ പേരാമ്പ്രയുടെ കാവ്യസംഗീത ഫ്യൂഷന്‍ ഷോ, തുടിത്താളം വയനാടിന്റെ ഗോത്ര സംഗീതനിശ, നേര് നാടകവേദിയുടെ നാട്ടുപാട്ട്, ഉണര്‍വ്
നാടന്‍കലാ പഠന കേന്ദ്രത്തിന്റെ പരുന്ത് കളി, കണ്ണൂര്‍ ഫോക്‌ലോര്‍ അക്കാദമിയുടെ മുടിയേറ്റ്,
ആശ കോഴിക്കോടിന്റെ ബാബുരാജ് നൈറ്റ്, കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ഇശല്‍ ഇമ്പം പരിപാടി, കുടുംബശ്രീ റോസി തിയേറ്ററിന്റെ എഴുപതോളം
കലാകാരന്മാര്‍ അണിനിരന്ന ഫ്യൂഷന്‍ ഷോ എന്നിവയാണ് അര ങ്ങേറിയത്.
 *സംശയനിവാരണത്തിന് അവസരമൊരുക്കി ജി.എസ്.ടി സ്റ്റാള്‍
 സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗ മായി കല്‍പ്പറ്റ എസ്‌കെ.എം.
ജെ സ്‌കൂള്‍ മൈതാനിയില്‍ നടന്നു വരുന്ന പൊലിക 2018 പ്രദര്‍ശനമേളയില്‍
സംസ്ഥാന ചരക്ക് സേവനനി കുതി വകുപ്പില്‍ ജി.എസ്.ടി സംശയങ്ങളുമായി
ധാരാളമാളുകളെത്തി.പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച സ്റ്റാളില്‍ സന്ദര്‍ശകര്‍ക്കായി ജിഎ സ്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി മല്‍സരവും സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് സമ്മാനം ലഭിക്കും. പൊതുജനങ്ങള്‍ക്ക് ബില്ലിന്റെ കോപ്പി നിക്ഷേപിക്കാനുള്ള
സൗകര്യവുമുണ്ട്. പൊതുജ നങ്ങള്‍ക്കും വ്യാപാരികള്‍ക്കുമുള്ള പ്രത്യേക
നിര്‍ദേശങ്ങള്‍ സ്റ്റാളില്‍ ലഭിക്കും. ലഘുലേഖയും വിതരണം ചെയ്തുവരുന്നു. രജിസ്‌ട്രേഷന്‍
എടുക്കേണ്ടതിന്റെ ആവശ്യകതയും ഇതുസംബന്ധിച്ച് അപ്‌ലോഡ് ചെയ്യേണ്ട
രേഖകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും നല്‍കാന്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപി ച്ച കുടിശ്ശിക നിവാരണ പദ്ധതി(ആംനസ്റ്റി സ്‌കീം)യുമായി
ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനുള്ള സൗകര്യവും സ്റ്റാളിലൊരുക്കിയിട്ടുണ്ട്.
ഇ-പേ ബില്‍ സംബന്ധിച്ച വിവരണങ്ങളും നല്‍കിവരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *