May 8, 2024

പേരാമ്പ്രയിലെ പനി മരണം: വയനാട്ടിലും ജാഗ്രതാ നിർദ്ദേശം.

0
കോഴിക്കോട്‌ ജില്ലയിലെ ചങ്ങരോത്ത്‌ പഞ്ചായത്തിൽ എൻസെഫിലിറ്റിസ്‌ വിത്‌ മയോകാർഡൈറ്റിസ്‌ എന്ന രോഗാവസ്ഥ മൂലം മരണം ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ഈ അസുഖം 'നിപ്പാ'  വൈറസ്‌ ബാധ മൂലം ഉണ്ടായതാണെന്ന് സംശയിക്കുന്നു. പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളിൽ നിന്നാണ്‌ ഈ വൈറസ്‌ മനുഷ്യരിലേക്ക്‌ പകരുന്നത്‌. ഭീതി ഉണർത്തുന്ന സാഹചര്യം നിലവിലില്ലെങ്കിലും വയനാട്‌ ജില്ലയിലും മുന്‌കരുതൽ നടപടികൾ കൈക്കൊള്ളുന്നത്‌ ആവശ്യമാകയാൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി താഴെ ചേർക്കുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
1. പക്ഷിമൃഗാദികൾ കഴിച്ച്‌ ബാക്കി വന്ന പഴങ്ങളും മറ്റും ഭക്ഷിക്കരുത്‌
2. പനി, ചുമ, മയക്കം എന്നീ രോഗ ലക്ഷണങ്ങൾ ഉള്ള രോഗികൾ എത്രയും വേഗം ചികിൽസ തേടണം
സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ഭീതി പടർത്തുന്ന സാഹചര്യങ്ങൾ ഒന്നും നിലവിലിൽ ഇല്ലെന്നും എന്നാൽ മുൻ കരുതൽ  നടപടികൾ ഉറപ്പ്‌ വരുത്തണമെന്നും ജില്ലാ കലക്റ്റർ എസ്‌ സുഹാസ്‌ ഐ.എ.എസ്‌. അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *