April 20, 2024

പനമരത്ത് കുടുംബശ്രീ യോഗത്തിൽ സംഘർഷം. സി.ഡി.എസ്. ചെയർപേഴ്സന്റെ മുറി തകർത്തു.

0
Img 20181211 Wa0018
 കുടുംബശ്രീ യോഗത്തിൽ സംഘർഷം. സി.ഡി.എസ്. ചെയർപേഴ്സൺ മുറി തകർത്തു. പനമരം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകരുടെ യോഗത്തിൽ സംഘർഷത്തിൽ ചെയർപേഴ് സൺ  സുലോചനയുടെ ഓഫീസിന്റെ ഗ്ലാസ് തകർത്തു. പ്രളയ മേഖലയിൽ സർക്കാരിന്റെ പലിശരഹിത വായ്പ കുടുംബശ്രീ മുഖേന വിതരണം നടത്തുന്നതിന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ യോഗത്തിലാണ് സംഘർഷമുണ്ടായത്.നൂറോളം വനിതകൾ ഉൾപ്പെടുന്നവരുടെ യോഗമാണ് നടന്നത്.പനമരം കനറാ ബാങ്ക് മാനേജർ ബാങ്കിന്റെ നോം സ് ആന്റ് കണ്ടീഷൻ വ്യക്തമാക്കിയതോടെ ഒരു വിഭാഗം സ്ത്രീകൾ രോഷാകുലരാവുകയായിരുന്നു.പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത പ്രളയ
മേഖലയിലെ വനിതാ സംഘങ്ങൾ കുറഞ്ഞത് ആറ് മാസം കാലാവധി പൂർത്തിയാക്കിയവർക്ക് മാത്രമേ ഒരു ലക്ഷം രൂപ ഒരോ അംഗത്തിനും നൽകുകയുള്ളൂവെന്ന പ്രഖ്യാപനമാണ് വനിതകളെ പ്രകോപിതരാക്കിയത്. എന്നാൽ പ്രളയത്തിന് മുൻപ് തന്നെ പ്രവർത്തിക്കുന്ന ആറ് മാസക്കാലാവധിക്ക് മുൻപുള്ളവർക്ക് പലിശരഹിത വായ്പ ലഭിക്കുമ്പോൾ പുതുതായി രൂപീകരിച്ച നിരവധി ഉപഭോക്താക്കൾ പുറം തള്ളപ്പെടുന്നതായി യോഗത്തിനെത്തിയവർ പരാതിപ്പെട്ടു.അവസാനം  ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ടി മോഹനൻ വനിതാ പ്രവർത്തകരുമായി സംസാരിച്ച് വയനാട് ജില്ലാ സഹകരണ ബാങ്ക് മുഖേന വായ്പ ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകി. ഇതിനിടയിലാണ് ഒരു വിഭാഗം ഉപഭോക്താക്കൾ സി.ഡി.എസും    ആയി വാക്ക് തർക്കത്തിലേർപ്പെടുകയും ഓഫീസ് മുറിയുടെ ചില്ല് തകർക്കുകയും ചെയ്തത്.
ഉപഭോക്താക്കളെ വിവരങ്ങൾ ശരിയായ വിധത്തിൽ  ധരിപ്പിക്കുന്നതിൽ ഉണ്ടായ പിശകാണ് യോഗം അലങ്കോലപ്പെടാൻ കാരണം
 ഓഫീസ് മുറി അടിച്ച് തകർത്തതിനും അസഭ്യം പറഞതിനും കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ CDS സുലോചന പനമരം പോലീസിൽ പരാതി നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news