April 25, 2024

പുല്‍പ്പളളി സഹകരണ ബാങ്ക്: അഡ്മിനിസ്‌ട്രേറ്റര്‍ ദൈനംദിന കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നു ഹൈക്കോടതി

0
പുല്‍പ്പളളി സഹകരണ ബാങ്ക്:  അഡ്മിനിസ്‌ട്രേറ്റര്‍  
ദൈനംദിന കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നു ഹൈക്കോടതി
കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതിയെന്നു ഹൈക്കോടതി. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) പിരിച്ചുവിട്ട ഭരണസമിതി പുനഃസ്ഥാപിക്കുന്നതിനു ഉത്തരവു തേടി ഡയറക്ടര്‍മാരായിരുന്ന പാമ്പനാല്‍ ജനാര്‍ദനന്‍, വി.എം. പൗലോസ്, ടി.എസ്. കുര്യന്‍, സി.വി. വേലായുധന്‍, ബിന്ദു ചന്ദ്രന്‍, സുജാത ദിലീപ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലെ  ഇടക്കാല വിധിയിലാണ് ഹൈക്കോടതി പരാമര്‍ശം. 
്അഡ്മിനിസ്‌ട്രേറ്റര്‍ നയപരമായ തീരുമാനങ്ങള്‍ സ്വീകരിക്കുകയോ പുതിയ അംഗങ്ങളെ ചേര്‍ക്കുകയോ നിയമനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നു ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവില്‍  പറയുന്നു. ഹരജിക്കാര്‍ക്കുവേണ്ടി പി.എ. മുഹമ്മദ് ഷാ, വി.എ. ഹരിത, കെ. അര്‍ജുന്‍ വേണുഗോപാല്‍, ആര്‍. നന്ദഗോപാല്‍, സിദ്ധാര്‍ഥ് ബി. പ്രസാദ് എന്നിവര്‍ ഹാജരായി. കേസ് ജനുവരി മൂന്നിനു വീണ്ടും പരിഗണിക്കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *