April 25, 2024

വോട്ട് ചെയ്യാൻ പഠിക്കാം. വോട്ടിംഗ് യന്ത്രവുമായി ഉദ്യോഗസ്ഥർ കോളനികൾ

0
Sweep@ambedkar Colony Thirunelly
സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളില്‍ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി നടത്തി. തിരുനെല്ലി പഞ്ചായത്തിലെ രാംഗേറ്റ് നാരങ്ങാക്കുന്ന്, അംബേദ്കര്‍ കോളനികള്‍, തവിഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരി, കരിമത്തില്‍ കോളനികള്‍, വാളാട് എടത്തന കോളനി എന്നിവിടങ്ങളിലായിരുന്നു പരിപാടി. വോട്ട് എങ്ങനെ രേഖപ്പെടുത്തണമെന്നതിനെക്കുറിച്ചും വിവി പാറ്റ് സംവിധാനം, സമ്മതിദാനാവകാശ വിനിയോഗത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും അവബോധം നല്‍കുകയായിരുന്നു ലക്ഷ്യം. ആറു കോളനികളിലായി നൂറുകണക്കിന് ആദിവാസികള്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു. നോഡല്‍ ഓഫിസറും മാനന്തവാടി തഹസില്‍ദാരുമായ എന്‍.ഐ ഷാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിന്ദു, തൃശ്ശിലേരി വില്ലേജ് ഓഫിസര്‍ ജ്യോതി ജെയിംസ്, തവിഞ്ഞാല്‍ വില്ലേജ് ഓഫിസര്‍ ഹരിത ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *