സ്നാപക യോഹന്നാന്റെ ദൗത്യം അവസാനിപ്പിച്ച് ടി. സിദ്ദിഖ് : യേശുവിനെ പോലെ ആ രക്ഷകന്റെ വരവിൽ നാടൊന്നാകെ സന്തോഷത്തിൽ.

സി.വി.ഷിബു.
കൽപ്പറ്റ: യേശുക്രിസ്തുവിന് വഴിയൊരുക്കാൻ വന്ന സ്നാപക യോഹന്നാന്റെ റോളായിരുന്നു ടി.സിദ്ദീഖിന്. കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ടും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. ടി. സിദ്ദിഖായിരിക്കും വയനാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയെന്ന് എം.പി. യായിരുന്ന എം. ഐ. ഷാനവാസിന്റെ മരണശേഷം മുതൽ കേട്ട് തുടങ്ങിയതാണ്. നിലവിൽ കോൺഗ്രസിൽ ഐ. ഗ്രൂപ്പിന്റെ സിറ്റിംഗ് സീറ്റായ വയനാട്ടിൽ എ. ഗ്രൂപ്പിൽപ്പെട്ട സിദ്ദിഖിന് സീറ്റ് നൽകുകയായിരുന്നു. പ്രചരണം തുടങ്ങി ഒരാഴ്ച തികയും മുമ്പേ സ്ഥിതിയാകെ മാറി. രാഹുലിന് വേണ്ടി സീറ്റൊഴിയുകയാണന്ന് പ്രഖ്യാപിച്ച് വഴിമാറി. പിന്നീടങ്ങോട്ട് മണ്ഡലത്തിലുടനീളം പാർട്ടി പരിപാടികളിലും പൊതു പരിപാടികളിലും പങ്കെടുത്ത് രാഹുലിന് വേണ്ടി നിലമൊരുക്കി.
രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിച്ചുവെന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ഉടൻ ടി. സിദ്ദിഖ് ഫെയ്സ് ബുക്കിൽ കുറിച്ചു . കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഏറെ അഭിമാനത്തോടെ ആഹ്ലാദത്തോടെ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. ഭാവി പ്രധാനമന്ത്രി കേരളത്തിലെ, അതും വടക്കൻ മലബാറിലെ മണ്ഡലത്തിൽ എത്തുമ്പോൾ നമ്മളത് അർഹിക്കുന്നു. വികസനത്തിന്റെ അനന്ത സാധ്യതകൾ വയനാടിനും മലബാറിനും പുത്തനുണർവ്വ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാടിന് ഉത്സവ ദിനമാണിതെന്നും ഇതിലും വലിയൊരു അംഗീകാരം കിട്ടാനില്ലന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. യേശുവിനെ പോലെ ആ രക്ഷകന്റെ വരവിൽ നാടൊന്നാകെ സന്തോഷത്തിലാണ്:



Leave a Reply