രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് ഒ.ബി.സി സെല്‍ ജില്ലാ ഘടകം സ്വാഗതം ചെയ്തു.
സ്വാഗതം ചെയ്തു
കല്‍പ്പറ്റ:വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് ഒബിസി സെല്‍ ജില്ലാ ഘടകം സ്വാഗതം ചെയ്തു. രാഹുല്‍ഗാന്ധി വയനാട് എംപിയാകുന്നതു വികസനരംഗത്തു മണ്ഡലത്തിന്റെ മുഖഛായ മാറാന്‍ ഉതകുമെന്നു യോഗം അഭിപ്രായപ്പെട്ടു.
ചെയര്‍മാന്‍ ആര്‍.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. സജീവന്‍ മടക്കിമല, കെ.കെ. ജേക്കബ്, ഒ.പി. മുഹമ്മദുകുട്ടി, ഷെമീര്‍ മാണിക്യം, നൗഫല്‍ കൈപ്പഞ്ചേരി, മുസ്തഫ പയന്തോത്ത്, സി.കെ. സുകുമാരന്‍, ഷീജ സതീശ്, സുജാത ദിലീപ്, വി.ആര്‍. മനോജ് എന്നിവര്‍ പ്രസംഗിച്ചു.



Leave a Reply