രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ ദയനീയത വെളിവാക്കി-പി പി സുനീര്‍
കല്‍പറ്റ:കോണ്‍ഗ്രസിന്റെ ദയനീവസ്ഥയാണ് രാഹുല്‍ഗാന്ധി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്നതിലൂടെ തുറന്നുകാട്ടപ്പെടുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീര്‍ പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതിനുപിന്നാലെ പ്രതികരിക്കുകയായിരുന്നു സുനീര്‍. മതേതര ജനാധിപത്യ ശക്തികള്‍ ബിജെപിയുടെ വര്‍ഗീയതക്കെതിരെ കരുത്തുകാട്ടേണ്ട ഘട്ടത്തില്‍ രാഹുല്‍ സ്വയം തോല്‍വി സമ്മതിക്കുകയാണ്. അമേഠിയലും വയനാട്ടിലും മത്സരിക്കുന്ന രാഹുല്‍ ജയിക്കുകയാണെങ്കില്‍ ഏത് മണ്ഡലമാണ് നിലനിര്‍ത്തുക എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ ബിജെപിയോട് അടിയറവ് പറയുകയാണെന്ന തോന്നലാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഉണ്ടാക്കിയത്.വര്‍ഗീയശക്തികള്‍ നടത്തുന്ന കടന്നാക്രമണങ്ങളില്‍ രാജ്യത്ത് ജീവക്കാന്‍ പറ്റാത്ത അവസ്ഥയാണ്.ഇങ്ങനെയുള്ള കാലത്ത് മതേതതര ജനാധിപത്യ ചേരിക്ക് നേതൃത്വം നല്‍കേണ്ടവര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാട് നിര്‍ഭാഗ്യകരമാണ്.ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നയിക്കേണ്ട രാഹുല്‍ കേരളത്തെ ഒരു ഒളിത്താവളമായി കണ്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.ഏറ്റവും ഉന്നതമായ ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച് രാഹുലമായുള്ള തെരഞ്ഞെടുപ്പ് പോരാട്ടം നടത്തും-സുനീര്‍ പറഞ്ഞു.



Leave a Reply