രാഹുലിനെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷമെന്ന് യു ഡി എഫ്

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷമാണെന്ന് ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി പി എ കരീം, കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ എന്നിവര്‍ പറഞ്ഞു. ഏറെ നാളായുള്ള വയനാട്ടുകാരുടെ കാത്തിരിപ്പാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ അവസാനിക്കുന്നത്. വയനാട്ടിലെ എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് രാഹുലിന്റെ സ്ഥാനാ ര്‍ത്ഥിത്വം. രാജ്യത്തെ പ്രധാനമന്ത്രിയാകാന്‍ പോകുന്ന രാഹുലിന് വോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വയനാട് മണ്ഡലത്തിലെ ജനങ്ങള്‍. വയനാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ അത്യുത്സാഹത്തിലാണ്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അവര്‍ ആഘോഷിക്കുന്നത്. രാജ്യത്തിതുവരെ ഒരു ലോക്‌സഭാംഗത്തിനും ലഭിക്കാത്ത ഭൂരിപക്ഷത്തില്‍ രാഹുല്‍ഗാന്ധിയെ വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ ലോക്‌സഭയിലേക്ക് അയക്കും. വയനാടിന്റെ മുടങ്ങിക്കിടക്കുന്ന സ്വപ്‌നപദ്ധതികളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ രാഹുലിന്റെ വിജയത്തോടെ സാധ്യമാകുമെന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ പറഞ്ഞു.



Leave a Reply