March 29, 2024

ഭിന്നശേഷിക്കാര്‍ക്ക് വോട്ടിങ് സൗകര്യം; ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി

0
      ഭിന്നശേഷിക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക സൗകര്യമേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്ലാന്‍ അവതരിപ്പിച്ചു. സെക്ടര്‍ ഓഫിസര്‍മാര്‍ മുഖേന ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് ഇതു കൈമാറും. മണ്ഡലത്തിലെ ഭിന്നശേഷിക്കാരുടെ ലിസ്റ്റ് നേരത്തെ തയ്യാറാക്കിയിരുന്നു. ഇത് ഒന്നുകൂടി പരിശോധിച്ച് റൂട്ട് പ്ലാന്‍ ഒരുക്കും. കെഎസ്ആര്‍ടിസി ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ തന്നെയാവും ഭിന്നശേഷി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കുക. ബസ് സര്‍വീസ് ഇല്ലാത്ത പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വാഹനങ്ങളില്‍ വോട്ടര്‍മാരെ ബൂത്തിലെത്തിക്കും. നോഡല്‍ ഓഫിസര്‍മാരുടെയും റൂട്ട് ഓഫിസര്‍മാരുടെയും യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.റംല, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, സാമൂഹികനീതി ഓഫിസര്‍ പവിത്രന്‍ തൈക്കണ്ടി, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ എം.ജെ ജോസഫ്, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ടി.വി കോശി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.സുനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *