July 24, 2024

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നതില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെ കുറ്റക്കാരാണന്ന് രമേശ് ചെന്നിത്തല.

0
മുക്കം: 
ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില ബി.ജെ.പി പാടെ നിലംപതിക്കുമെന്ന് വ്യക്തമായതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും സംഘപരിവാര്‍ ശക്തികളും ശബരിമല വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് . 
ചെന്നിത്തല യു.ഡി.എഫ്. പാർലമെന്റ് മണ്ഡലം   സെൻട്രൽ കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. .
        ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനാ പരമായ ഉറപ്പ് നല്‍കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന ഭക്തരെ കബളിപ്പിക്കുന്നതിനാണ്. ശബരിമലയില്‍ യുവതീ  പ്രവേശനവിഷയത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായപ്പോള്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് നിയമ നിര്‍മ്മാണം നടത്താമായിരുന്നു. അന്ന് അത് ചെയ്തില്ല. പകരം ഇത് സുവര്‍ണ്ണാവസരമെന്ന് പറഞ്ഞ് അക്രമം അഴിച്ചു വിടുകയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയുമാണ് ചെയ്തത്. 
ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നതാണ്. അന്ന് കേന്ദ്രത്തിന് അതിന് കഴിയില്ലെന്ന് പറഞ്ഞ് തര്‍ക്കിക്കുകയാണ് ശ്രീധരന്‍ പിള്ള ചെയ്തത്. എന്നിട്ട് ഇപ്പോള്‍ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍  ഭരണഘടനാപരമായ സംരക്ഷണം നല്‍കുമെന്ന് പ്രധാന മന്ത്രി പറയുന്നത് കബളിപ്പിക്കാനാണ്. 
ഇപ്പോള്‍ ബി.ജെ.പി നടത്തുന്നത് വെറും വാചകമടിയാണ്. 
അന്ന് അവധാനതയോടെ വിഷം കൈകാര്യം ചെയ്യാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രശ്‌നം ആവുന്നത്ര വഷളാക്കാനാണ് സി.പി.യഎമ്മും സര്‍ക്കാരും ചെയ്തത്. ഇത് മുതലെടുത്താണ് ബി.ജെ.പി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചത്. ആചാര സംരക്ഷണം എന്നൊക്കെ പറയുന്ന ബി.ജെ.പിയുടെ യഥാര്‍ത്ഥ ലക്ഷ്യം, വിഷയം കഴിയുന്നത്ര വഷളാക്കി രാഷ്ട്രീയ ലാഭം കൊയ്യുക എന്നത് മാത്രമാണ്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നതില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരു പോലെ കുറ്റക്കാരാണ്. 
നമ്മുടെ സംസ്ഥാനത്തെയും വരും തലമുറയെയും കടക്കെണിയിലാക്കുന്ന മസാലാ ബോണ്ടിന്റെ കാര്യത്തില്‍ സത്യം തുറന്നു പറയാന്‍ തയ്യാറാവാതെ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് ധനമന്ത്രി തോമസ് ഐസക്കും സി.പി.എമ്മും ശ്രമിക്കുന്നത്. 
കൊച്ചി മെട്രോ എടുത്ത വായ്പയുടെ പേരില്‍ കള്ളത്തരം പറഞ്ഞ് രക്ഷപ്പടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച്  കമ്പനിയായ എ.ഡി.എഫില്‍ നിന്ന് വായ്പ എടുത്ത്ത 1.35% മാത്രം പലിശയ്ക്കാണ്. 
പണി പെട്ടന്ന് പൂര്‍ത്തായാക്കാന്‍ വേണ്ടിയാണ് കാനാറാ ബാങ്കില്‍ നിന്ന് 3500 കോടി രൂപ ലോണ്‍ എടുത്തത്. ്ത് ലോണാണ്. അല്ലാതെ ബോണ്ടല്ല. ഐസക്ക് രണ്ടും കൂടി കൂട്ടിക്കുഴയക്കുകയാണ്. 
അന്ന് കെ.എം.ആര്‍.എല്‍ ബോണ്ട് ഇറക്കുന്നത് ഉള്‍പ്പടെ എല്ലാ സാദ്ധ്യതകളും പരശോധിച്ച് ശേഷമാണ് കാനറാ ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ തീരുമാനിച്ചത്. 
അന്ന് രാജ്യത്തെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാ്മ്പത്തിക സ്ഥാപനങ്ങളും   അടിസ്ഥാന സൗകര്യ  വികസനത്തിനായുള്ള     വായ്പകള്‍ക്ക് 11 ശതമാനത്തിന് മുകളില്‍  പലിശയാണ്  ഈടാക്കിയിരുന്നത്. അതില്‍ ഏറ്റവും കുറവ് പലിശ കാനറാ ബാങ്കിന്റേതായിരുന്നു. കാനറാ ബാങ്ക് 10.5% പലിശയ്ക്കാണ് 3500 കോടി രൂപ നല്‍കിയത്. 
കാനറ ബാങ്ക്  യാതൊരു വിധ  ഗ്ര്യാരന്റിയും   കെ എം ആര്‍ എല്ലിന് നല്‍കിയ  വായ്പക്ക് മുന്നോട്ട ്വച്ചിരുന്നില്ല. എന്നാല്‍ ഇവിടെ കിഫ്ബിയുടെ  ബോണ്ടിന് സര്‍ക്കാര്‍ ആണ് ഗ്യാരന്റി. ഗ്യാരന്റ് വച്ചിരുന്നെങ്കില്‍ കൂടുതല്‍ ചിലവ് മെട്രോയക്ക് വരുമായിരുന്നു. 
മാത്രമല്ല  ഈ  വായ്പയുടെ പ്രത്യേകത  പണം തിരിച്ചടയക്കുന്നതനുസരിച്ച്   മുതലിലും പലിശയിലും  കുറവ് വരും എന്നതാണ്. ഷെഡ്യുള്‍ഡ് ബാങ്കികളില്‍ നിന്നും സഹകരണ ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുക്കുമ്പോള്‍ അടക്കുന്ന പണത്തിന്റെ അനുപാതത്തില്‍ മുതലില്‍ കുറവ് വറാറുണ്ട്.  ഷെഡ്യുള്‍ഡ് –  സര്‍ക്കാര്‍ ബാങ്കുകളിലെ ഏതാണ്ട് ഒട്ടുമിക്ക വായ്പകളും ഇങ്ങനെയാണ്.
എന്നാല്‍ കിഫ്ബി എടുത്തിരിക്കുന്ന ബോണ്ടില്‍ അത്തരത്തിലൊരു സൗകര്യമില്ല. 
കിഫ്ബി ബോണ്ടില്‍  12 കൊല്ലം കൊണ്ട് 2500 കോടി രൂപയ്ക്ക് 5410 കോടി തിരിച്ചടയ്‌ക്കേണ്ടി വരുമ്പോള്‍ കൊച്ചി മെട്രോ എടുത്ത വായ്പ 12 വര്‍ഷം കൊണ്ട് 4694 കോടി തിരിച്ചടച്ചാല്‍ മതി. 
അതായത് മസാലാ ബോണ്ട് ഒഴിവാക്കി മെട്രോ മോഡലില്‍ ധനസമാഹരണം നടത്തിയിരുന്നെങ്കില്‍ 24 ഫ്‌ളൈ ഓവറുകള്‍ സ്ഥാപിക്കാനുള്ള പണം ലാഭിക്കാമായിരുന്നു. 
മറ്റു ബാങ്കുകള്‍ കെ എം ആര്‍ എല്ലിന് 200-300 കോടിയില്‍ കൂടുതല്‍ ലോണ്‍ കൊടുക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കാനറ  ബാങ്ക് മാത്രമാണ് ചോദിച്ച തുക ലോണ്‍ കൊടുക്കാന്‍ തയ്യാറായിരുന്നത്.
കാനറാ ബാങ്കിന്റെ ലോണും മസാലാ ബോണ്ടും തമ്മില്‍ ഒരു താരതമ്യവുമില്ല. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. ഇനിയെങ്കിലും ധനമന്ത്രി സത്യം തുറന്നു പറയണം. ലാവ്‌ലിനുമായുള്ള ഇടപാടില്‍ എത്ര കമ്മീഷന്‍ കിട്ടിയെന്ന് വ്യക്തമായി പറയണം. 
 
 പെരിയയില്‍   യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍  സി പി എം ഉദുമ ഏരിയ സെക്രട്ടറി മണിക്ഠന് പങ്കുണ്ടെന്ന്  വ്യക്തമാക്കി  ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നുണ്ടെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. ഇതോടെ  ഈ കൊലക്ക് പിന്നില്‍  സി പി എമ്മിനും  പാര്‍ട്ടിയുടെ  ഉന്നത നേതൃത്വത്തിനുമുള്ള പങ്ക് വ്യക്തമായി പുറത്ത് വന്നിരിക്കുകയാണ്.
  കൊലക്ക് ശേഷം പ്രതികളെല്ലാം വെളുത്തോളി എന്ന പ്രദേശത്ത്  ഒത്ത്   ചേര്‍ന്നപ്പോള്‍ അവിടെ  ഉദുമ ഏരിയാ  സെക്രട്ടറി മണിക്ഠന്‍ എത്തിച്ചേരുകയും മണിക്ഠന്റെ നിര്‍ദേശ പ്രകാരം  പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിക്കുകയും, തങ്ങള്‍ ധരിച്ചിരുന്ന വസ്ത്രം  കത്തിച്ച് കളയുകയും ചെയ്തു. മണിക്ഠന്റെ നിര്‍ദേശ  പ്രകാരം  തന്നെ   പ്രതികള്‍ വെളുത്തോളിയില്‍ നിന്ന് ഉദുമയിലെ  പാര്‍ട്ടി ഓഫീസിലെത്തുകയും, അവിടെ നിന്ന് പിറ്റേദിവസം മണിക്ഠന്റെ നിര്‍ദേശ  പ്രകാരം  പൊലീസില്‍ കീഴടങ്ങുകയുമാണ് ചെയ്തതെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നു എന്നാണ് പുറത്തു വന്നിട്ടുള്ള വാര്‍ത്ത. 
 സി പി എമ്മിന്റെ  കണ്ണൂര്‍ കാസര്‍കോട് ജില്ലാ നേതൃത്വങ്ങള്‍ക്ക് ഈ   കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.  ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണ്ണമായ അറിവും സമ്മതവും ഇല്ലാതെ  ഒരു ഏരിയാ സെക്രട്ടറി ഇത്തരമൊരു കൊടും  ക്രൂരത  ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുകയില്ല. കൊലപാതകത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന വാദം പൊളിഞ്ഞിരിക്കുകയാണന്നും ചെന്നിത്തല  മാധ്യമങ്ങളോട് പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *