വിഷു തലേന്ന് വയനാട്ടിൽ എൽ. ഡി.എഫ്. മെഗാ സ്ക്വാഡ് പ്രവർത്തനം നടത്തി.

 •  
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ വയനാട‌് മണ്ഡലത്തിൽ ചരിത്രംകുറിച്ച‌് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണം. വിഷുത്തലേന്ന‌് ഒരുലക്ഷത്തോളം പ്രവർത്തകർ ഒരേസമയം വീടുകൾ കയറി വോട്ട‌് അഭ്യർഥിച്ച‌് ലഘുലേഖകൾ നൽകി. 15000 സ‌്ക്വാഡുകൾ ആവേശത്തോടെ പ്രവർത്തിച്ചു. യുഡിഎഫ‌് സ്ഥാനാർഥിയോട‌് കത്തുന്ന 10 ചോദ്യങ്ങളുന്നയിച്ചായിരുന്നു പ്രചാരണം. ജനപ്രതിനിധകൾ, എൽഡിഎഫ‌് നേതാക്കൾ‌, പ്രവർത്തർ, അണികൾ, അനുഭാവികൾ എന്നിവരെല്ലാം പി പി സുനീറിന്റെ വിജയത്തിനായുള്ള പ്രചാരണത്തിൽ പങ്കാളികളായി. ഞായറാഴ‌്ച്ച രാവിലെ എട്ട‌് മുതൽ ഉച്ചവരെയായിരുന്നു മെഗാ സ‌്ക്വാഡ‌് പ്രവർത്തനം. ‘വോട്ട‌് ചോദിക്കും മുമ്പ‌് വയനാട്ടുകാരോട‌് മാപ്പ‌് ചോദിക്കുമോ ? ’ എന്ന 10 ചോദ്യങ്ങളടങ്ങിയ ലഘുലേഖ വീടുകളിൽ നൽകി. ഒപ്പം എൽഡിഎഫ‌് സ്ഥനാർഥി പി പി സുനീറിന്റെ വിഷു–ഈസ‌്റ്റർ ആശംസകൾ അറിയിച്ചുള്ള കാർഡും നൽകി. . വീടുകൾ, കടകൾ, റോഡുകൾ, ബസ‌് സ‌്റ്റാൻഡുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വോട്ടർമാർക്ക‌് ലഘുലേഖകൾ നൽകി. നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ഒരേസമയം പ്രചാരണത്തിന്റെ ആവേശം അലയടിച്ചു. വീടുകളിൽനിന്നും ആളുകൾ സ‌്ക്വാഡുകൾക്ക‌് ഒപ്പം ചേർന്നു. സ‌്ക്വാഡ‌് അംഗങ്ങളെ സ്വീകരിച്ചിരുത്തി. അയൽവാസികളുടെ വീടുകൾ വിട്ടുപോകാതിരിക്കാൻ ഓർമപ്പെടുത്തി. ഒരു ബൂത്തിൽ 10 വീതം സ‌്ക്വാഡുകളാണ‌് ഇറങ്ങിയത‌്. പ്രചാരണത്തിൽ ബഹുദൂരം മുന്നിലുള്ള എൽഡിഎഫ‌് മെഗാ സ‌്ക്വാഡ‌് പ്രവർത്തനത്തിലൂടെ കൂടുതൽ കുതിപ്പ‌് നടത്തി. റോഡ‌് ഷോകൾ, കലാജാഥകൾ, കർഷക റാലി, യുവജന റാലി, ആദിവാസികളുടെ വിളംബരജാഥ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ‌് ഇതിനകം നടത്തിയത‌്. സ്ഥാനാർഥി സുനീർ നിയോജക മണ്ഡലങ്ങളിൽ മൂന്ന‌് തവണ പ്രചാരണം പൂർത്തിയാക്കി. കോൺഗ്രസ‌് നയങ്ങൾ വയനാട്ടിലെ നൂറ‌് കണക്കിന‌് കർഷകരെ ആത്മഹത്യയിലേക്ക‌് തള്ളിവിട്ടിട്ടും അതേ നയങ്ങൾ തുടരുന്ന സാഹചര്യത്തിലാണ‌് യുഡിഎഫ‌് സ്ഥാനാർഥിയോട‌് 10 ചോദ്യങ്ങൾ എൽഡിഎഫ‌് ഉന്നയിക്കുന്നത‌്. കോൺഗ്രസ‌് തുടങ്ങിവച്ച നവ ഉദാരവൽക്കരണം–-ആഗോളവൽക്കരണ നയങ്ങളും ആസിയൻ കരാറുമാണ‌് കർഷകരെ ആത്മഹത്യയിലേക്ക‌് നയിച്ചത‌്.  ഈ നയങ്ങൾ  തിരുത്തുമെന്ന‌് കോൺഗ്രസാേ ഇവിടെ യുഡിഎഫ‌് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽഗാന്ധിയോ പറഞ്ഞിട്ടില്ല. നയങ്ങൾ തുടരുന്നിടത്തോളം കർഷകർ പ്രതിസന്ധിയിൽ തന്നെയാവും. സമ്പദ‌്സമൃദ്ധിയിലായിരുന്ന വയനാട്ടിലെ കാർഷിക മേഖലയെ തകർത്തത‌് കോൺഗ്രസാണ‌്. കാർഷിക തകർച്ചയും ഉൽപ്പന്ന വിലയിടിവും കടബാധ്യതയിലും ആത്മഹത്യ ചെയ്യുന്ന കർഷകരുടെ നാടായി വയനാടിനെ മാറ്റി.  ആസിയൻ കരാറുൾപ്പെടെയുള്ള നയങ്ങൾ തിരുത്താരെ വയനാട്ടിലെ കർഷകർ രക്ഷപ്പെടില്ല.  ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരും കോൺഗ്രസ‌് നയങ്ങൾ തുടരുകയാണ‌് ചെയ‌്തത‌്. പുതിയ ആർസിഇപി കരാർ കർഷകരെ കൂടുതൽ ദുരിതത്തിലാക്കാൻ പോകുകയാണ‌്. ബിജെപികൊണ്ടുവന്ന ഈ കരാറിനെ കോൺഗ്രസ‌് പാർലമെന്റിൽ പിന്തുണച്ചു. ഇതോടെ പച്ചക്കറി ഉൾപ്പെടെ സർവതും ഇറക്കുമതി ചെയ്യും. കർഷകർ വീണ്ടും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലെത്തും. ഇതെല്ലാം മറച്ചുവച്ച‌് ജനങ്ങളെ കബളിപ്പിക്കുന്ന യുഡിഎഫ‌ിനെ മെഗാ സ‌്ക്വാഡ‌് പ്രവർത്തനത്തിലൂടെ തുറന്നുകാട്ടി. കൽപ്പറ്റ നഗരത്തിൽ വയനാട‌് മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി ചെയർമാൻ സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ സംസ്ഥാന അസിസ‌്റ്റന്റ‌് സെക്രട്ടറി സത്യൻമൊകേരി, എൽജെഡി സംസ്ഥാന പ്രസിഡന്റ‌് എം വി ശ്രേയാംസ‌് കുമാർ, മണ്ഡലം തെരഞ്ഞെടുപ്പ‌് കമ്മിറ്റി ജന.കൺവീനർ പി സന്തോഷ‌്കുമാർ‌, കെ സുഗതൻ, പി കെ മൂർത്തി തുടങ്ങിയവർ നേതൃത്വം നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ വൈത്തിരിയിലും ഒ ആർ കേളു എംഎൽഎ കാട്ടിക്കുളത്തും സ‌്ക്വാഡ‌് പ്രവർത്തനത്തിന‌് നേതൃത്വം നൽകി.മാനന്തവാടി - പ്രളയദുരിതാശ്വാസത്തിന് ഒരു കൈതാങ്ങായി മാനന്തവാടി സോളിഡാരിറ്റി ലൈബ്രറി തിരഞ്ഞെടുത്ത പത്ത് ചിത്രകാരൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ചിത്രരചനയും അവയുടെ വിൽപ്പനയും സംഘടിപ്പിക്കുന്നു. ആഗസ്ത് 28 ന് ...
Read More
കൽപ്പറ്റ:നഗരമധ്യത്തിൽ നടപ്പാതയിൽ ഇറച്ചി വിറ്റ് വ്യാപാരികളുടെ പ്രതിഷേധം: ആത്മഹത്യാ ഭീഷണിയും.ആറുമാസം മുൻപ് കൽപ്പറ്റ നഗരസഭയുടെ പിണങ്ങോട് റോഡിലെ മത്സ്യ-മാംസ മാർക്കറ്റിൽ നിന്നും ബൈപ്പാസിലെ കെട്ടിടത്തിലേക്ക് വ്യാപാരം മാറ്റുമ്പോൾ ...
Read More
കൽപ്പറ്റ:നടവയൽ  ചിറ്റാലൂർക്കുന്ന് പുന്നോലിൽ സണ്ണി (50) നിര്യാതനായി .സംസ്കാരം നടത്തി .ഭാര്യ: മേരി ,മക്കൾ: അഭിജിത്ത് ,അമൽജിത്ത് .സഹോദരങ്ങൾ: ഗ്രേസി ,ജോണി ,ബേബി ,ആനി, ദേവസ്യ ,ഷീനാ  ...
Read More
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള എക്‌സ്‌പ്ലോറിംഗ് ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ഏകദിന കരിയര്‍ ഗൈഡന്‍സ് പരിപാടി കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പും ...
Read More
.മൃഗസംരക്ഷണ വകുപ്പ് പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയുടെ അഞ്ച് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു.  കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം.  പത്ത് ക്യൂബിക് മീറ്റര്‍ വലിപ്പത്തില്‍ ...
Read More
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബര്‍ പാലില്‍ നിന്നും ഡ്രൈ റബ്ബറില്‍ നിന്നും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത ...
Read More
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നെഹ്‌റു യുവകേന്ദ്ര ഐക്യരാഷ്ട്ര സംഘടന വോളന്റീയര്‍ പ്രോഗ്രാമിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് വോളന്റീയര്‍മാരെ തിരഞ്ഞെടുക്കുന്നു. പ്രായം 15  മുതല്‍ 29 വരെ. യോഗ്യത ...
Read More
 'മേപ്പാടിയിലാണ്. രണ്ട് ദിവസമായി വീട്ടില്‍ പോകാന്‍ പറ്റിയിട്ടില്ല. വീട്ടില്‍ ഇനി ഒരിക്കലും എത്താന്‍ പറ്റാത്ത ആളുകളുടെ കൂടെയായിരുന്നു ഇന്ന്. എട്ട് ഡെഡ് ബോഡി കിട്ടി. ബാക്കിയുള്ളവര്‍ മണ്ണിനടിയിലാണ് ...
Read More
മീനങ്ങാടി :   സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴില്‍ ചീരാംകുന്നില്‍  സ്ഥാപിതമായിരിക്കുന്ന പരിശുദ്ധ  അബ്ദുള്‍ ജലീല്‍മോര്‍  ഗ്രീഗോറിയോസ്   ചാപ്പലിന്‍റെ  ശിലാസ്ഥാപനത്തിന്‍റേയും  വടക്കന്‍ ...
Read More
. മേപ്പാടി : പുത്തുമല ദുരന്തത്തിൽ പഠനോപകാരങ്ങൾ നഷ്‌ടപ്പെട്ട വെള്ളാർമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 120 വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും യൂണിഫോമുകളും എംഎസ്എഫ് നൽകി.കൂടപിറപ്പുകളുടെ കൂടെ നിൽക്കാം ...
Read More

 •  
 • 13
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *