March 19, 2024

ആ തൊപ്പി ഞാനിവിടെ അഴിച്ചു വെക്കുന്നു.: മുൻ സോഷ്യൽ മീഡിയ എഡിറ്റർ അടക്കം നിരവധി പേർ ആം ആദ്മിയിൽ നിന്ന് രാജിവച്ചു

2
Photo
 കൽപ്പറ്റ: കേരളത്തിൽ എൽ.


ഡി എഫിന്ന് പിന്തുണ നൽകാൻ തീരുമാനിച്ചതിൽ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി.  മുൻ സോഷ്യൽ മീഡിയ എഡിറ്റർ   മുനീർ  അടക്കം നിരവധി പേർ  രാജിവച്ചു.
 കേരളത്തിൽ സംസ്ഥാന തലത്തിൽ മൂന്ന് പേരിൽ ഒരാൾ
   പാർട്ടി കേരക ഘടകം രൂപീകരിച്ചപ്പോൾ ഡൽഹിയിൽ നിന്നുള്ള നിയമനം
, കേരളത്തിലെ പാർട്ടി അംഗത്വം എടുത്തവരിൽ  ആദ്യ പത്തു പേരിൽ ഒരാൾ എന്നീ പ്രത്യേകതകളുള്ള മുനീർ പാറക്കടവത്ത് തിരഞ്ഞെടിപ്പിന്റെ തലേന്നാണ് പാർട്ടി വിട്ടത് .
"
ആ തൊപ്പി ഞാനിവിടെ അഴിച്ചു വെക്കുന്നു."
 
2012 ലെ നവംബർ  26 ന്റെ പുലരി,  ഡൽഹി ദീൻ ദയാൽ ഉപാദ്യായ മാർഗിലെ റോസ് അവന്യുവിലേക്ക് ഇന്ത്യയിലെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കിയ ആ  ദിവസം അരവിന്ദ് കെജ്രിവാൾ എന്ന ആ കുറിയ മനുഷ്യൻ പ്രഖ്യാപിച്ചു.  ആം ആദ്‌മി പാർട്ടി.  
രാജ്യത്തെ മുഖ്യ ധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം അദ്ദേഹത്തെയും ആ പാർട്ടിയെയും കളിയാക്കി.  പരിഹസിച്ചു.  
എന്നാൽ രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകരെയെല്ലാം  അത്ഭുതപ്പെടുത്തി ആ ഒറ്റ ദിവസം കൊണ്ട് പതിനായിരക്കണക്കിന് പേരാണ് ഓൺലൈൻ വഴിയും നേരിട്ടും പാർട്ടി മെബർഷിപ്പ് എടുത്തത്.  പിന്നീട് എല്ലാം ചരിത്രം…. പാർട്ടി ഇന്ന് ഡൽഹി ഭരിക്കുന്നു. പഞ്ചാബിൽ പ്രതിപക്ഷത്ത്. ലോകസഭാ,  രാജ്യസഭാ എം പി മാർ. 
കെജ്രിവാൾ പാർട്ടി പ്രഖ്യാപിച്ച അതേ നവംബറിൽ തന്നെയാണ് ഞാനും ആം ആദ്മി മെമ്പർഷിപ്പ് എടുത്ത് നേരിന്റെ ആ തൂവെള്ള തൊപ്പി തലയിൽ വച്ചത്. 
അന്ന്  മുതൽ ഇന്നലെ വരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു,  കഴിഞ്ഞ അഞ്ചു വർഷമായി പാർട്ടിയുടെ കേരളത്തിലെ ഫേസ്ബുക്ക്‌ പേജിന്റെ എഡിറ്റർ,  പാർട്ടിയുടെ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. 
രണ്ടു ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകൾ. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും   കഴിഞ്ഞ  ലോകസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രചരണങ്ങൾ നടത്തി.  
പാർട്ടി എന്നിൽ ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ എന്നാൽ കഴിയുന്ന വിധം നിറവേറ്റി എന്നാണ് എന്റെ വിശ്വാസം.  
പ്രിയരേ,  
ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കേണ്ടാതില്ല എന്നും,  കേന്ദ്രത്തിൽ ബി ജെ പി സർക്കാരിനെ താഴെ ഇറക്കാൻ ജയ സാധ്യതയുള്ള സ്ഥാനാർഥിയെ പിന്തുണക്കുക എന്നതുമാണ്  പാർട്ടി കേന്ദ്ര നേതൃത്വം ആദ്യം തീരുമാനിച്ചത്.  അഴിമതിക്കാരും,  അക്രമ രാഷ്രീയ ആരോപിതർക്കും, പരിസ്ഥിതിവിരുദ്ധരുമായ  സ്ഥാനാർത്ഥികളെ പിന്തുണക്കരുത് എന്നും പാർട്ടി തീരുമാനിച്ചിരുന്നു.  എന്നാൽ ഇതിനെല്ലാം വിരുദ്ധമായ ഒരു നിലപാടാണ് പാർട്ടി ഇപ്പോൾ  കൈകൊണ്ടിരിക്കുന്നത്. ഓരോ വോട്ടും നിർണായകമായ  ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ട,  തിരുവനതപുരം എന്നീ മണ്ഡലങ്ങളിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയെ പിന്തുണക്കുക വഴി വോട്ടുകൾ ഭിന്നിച്ച് ബി ജെ പി സ്ഥാനാർത്ഥിയുടെ  വിജയതിൽ കലാശിക്കും എന്നതിൽ ആശങ്കയുണ്ട്.
കേരളത്തിൽ ഓരോ മണ്ഡലങ്ങളിലെയും അവസ്ഥക്ക് അനുസരിച്ച് തീരുമാനം എടുക്കണം എന്നിരിക്കെ ഡൽഹിയിൽ നിന്നും തീരുമാനം അടിച്ചേൽപ്പിക്കാനുള്ള പാർട്ടിയുടെ നീക്കം അപലപനീയമാണ്. 
മാത്രമല്ല സംസ്ഥന കൺവീനർ ശ്രീ സി ആർ നീലകണ്ഠനെ ഒരു വിശദീകരണം പോലും ചോദിക്കാതെ പാർട്ടി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.  ഇത് തികച്ചും ജനാതിപത്യ വിരുദ്ധമായ നടപടിയാണെന്ന് ഞാൻ മനസിലാക്കുന്നു. ഇത്തരം നടപടി പാർട്ടിയെ സ്നേഹിക്കുന്ന സാദാരണ പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. 
ഇക്കാര്യത്തിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടിയുടെ എന്റെ പ്രാഥമിക അംഗത്വംത്തിൽ നിന്നും,  മറ്റെല്ലാ ചുമതലകളിൽ നിന്നും രാജിവെക്കുന്നതായി അറിയിക്കുന്നു. തെറ്റുകൾക്കെതിരെ,  അനീതികൾക്കെതിരെ പ്രതികരിക്കുന്നത് മുൻപ് എന്നപോലെ ഇനിയും തുടരും. സജീവ രാഷ്ട്രീയ പൊതു പ്രവർത്തനത്തിൽ ഉണ്ടാകും. 
ജയ് ഹിന്ദ്. 
മുനീർ പാറക്കടവത്ത്.
മുൻ സോഷ്യൽ മീഡിയ എഡിറ്റർ/ ഐ ടി ടീം.
ആം ആദ്മി പാർട്ടി കേരള.
AdAdAd

Leave a Reply

2 thoughts on “ആ തൊപ്പി ഞാനിവിടെ അഴിച്ചു വെക്കുന്നു.: മുൻ സോഷ്യൽ മീഡിയ എഡിറ്റർ അടക്കം നിരവധി പേർ ആം ആദ്മിയിൽ നിന്ന് രാജിവച്ചു

  1. വളരെ നല്ല കാര്യം… ആം ആദ്മി യിലെ മനോജ്‌, സാറാ ടീച്ചർ തുടങ്ങി 100% ആദ്യ കാല നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടത് ഇവനും cr എന്ന ഉടയിപ്പും കാരണമാണ്…. കേരളത്തിലെ പാർട്ടി യെ നീയും കൂട്ടരും ചേർന്നു കൊന്നു… അൽപ്പം എങ്കിലും ജീവൻ ഉണ്ടെങ്കിൽ അത് ഇനി ഉയിർത്തെഴുന്നേറ്റു കൊള്ളും.. ഓ ഡ്രാ കണ്ടം വഴി…

    1. ശോ ഇവിടെ എങ്കിലും അടിയും പ്രശ്നം ഇല്ല എന്ന് കരുതിയ വന്നേ
      ഇപ്പോൾ ഉള്ളതിനേക്കാൾ കേവലം ആണല്ലോ…. നമുക്ക് ഒരുമിച്ച് നിന്നെ പറ്റു… നല്ല നാളേക്ക്…..

Leave a Reply

Your email address will not be published. Required fields are marked *