March 19, 2024

സെന്റ് ആൻസിൽ എത്തിയവർക്ക് ജീവിതകാലം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കാം ഇന്നലത്തെ പോളിംഗ്‌

0
Img 20190424 Wa0012
കൽപ്പറ്റ: 
ഒരു കല്യാണ വീട്ടിൽ കയറി വരുന്ന പ്രതീതിയാണ് മാനന്തവാടി വെള്ളമുണ്ട സെന്റ് ആൻസ് പോളിംഗ് സ്റ്റേഷനിലേക്ക് കയറിവന്ന വോട്ടർക്ക്
 ആദ്യം അനുഭവപ്പെട്ടത്. . 
കുലച്ച വാഴയും, ഇളനീർ 
കുലയും, കുരുത്തോല തോരണവും ആദ്യം സ്വാഗതമോതി.. പിന്നീട് കണ്ടത്  വോട്ടർമാരെ സ്വാഗതം ചെയ്യുന്ന 
കുതിരകളെയാണ്. 
പോളിംഗ് ബൂത്തിൽ അടുത്തെത്തിയാൽ വോട്ടർമാർക്ക് ഇരിക്കാൻ കസേരകൾ റെഡി. വലിയ ടിവി സ്ക്രീനിൽ ഇഷ്ടമുള്ള പരിപാടികളും ആസ്വദിക്കാം. പിന്നീട് ഓരോ വോട്ടർമാർക്കും ബൂത്തിൽ കയറി വോട്ട് ചെയ്തതിനുശേഷം. മധുരം നൽകും. കുടിക്കാൻ ജ്യൂസും റെഡി. വയനാട് പാർലമെന്റ് മണ്ഡലത്തിൽ    നൂറ്റി ഇരുപത്തി രണ്ടാം നമ്പർ ബൂത്ത് ആയ ഇവിടെ 800 വോട്ടർമാരാണുള്ളത്. 403 പുരുഷന്മാരും 397 സ്ത്രീ വോട്ടർമാരും. ഇന്നിവിടെ വോട്ട് ചെയ്ത് മുഴുവൻ വോട്ടർമാരും സ്കൂളിൽ ഒരുക്കിയ  സൗകര്യത്തെ പറ്റി വാനോളം പുകഴ്ത്തിയാണ്  മടങ്ങിയത്. ബൂത്ത് സന്ദർശിച്ച മാനന്തവാടി സബ് കലക്ടർ എൻ എസ് കെ ഉമേഷ് ഐഎ എസിനും സഹപ്രവർത്തകരും  ഇവിടത്തെ സൗകര്യത്തെ പറ്റി പ്രശംസിച്ചു. വെള്ളമുണ്ട വില്ലേജ് ഓഫീസർ സന്ദീപ് കുമാറിൻറെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും, സ്കൂൾ മാനേജ്മെൻറും കൈകോർത്താണ് വോട്ടർമാർക്ക് സൗകര്യങ്ങളെല്ലാം ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിലേക്ക് പ്രിയ വോട്ടർമാർക്ക് സ്വാഗതമേകി കൊണ്ടുള്ള ബാനറുകൾ എല്ലായിടത്തും ഉണ്ടായിരുന്നെങ്കിലും  ഇത് ആസ്വാദ്യമാക്കിയത്  വെള്ളമുണ്ട സെന്റ് ആൻസ് ബൂത്തിലാണ് എന്നതാണ് സത്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *