May 2, 2024

വെളിച്ചത്തിലേക്കു തുറന്ന വാതിൽ : പുസ്തകം പ്രകാശനം ചെയ്തു

0
1.
    മീനങ്ങാടി: ഫാസിസവും, ഭീകരതയും ശക്തി പ്രാപിക്കുന്ന വർത്തമാനകാലത്ത് എഴുത്തുകാർക്കും ,സാംസ്കാരിക പ്രവർത്തകർക്കും നിശ്ശബ്ദരാവാൻ സാധിക്കില്ലെന്ന് കഥാകൃത്ത് പി.കെ.പാറക്കടവ് പ്രസ്താവിച്ചു. കൽബുർഗി കൊല്ലപ്പെട്ടപ്പോൾ പ്രതിഷേധ സൂചകമായി കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗത്വം താൻ രാജി വച്ചു. ഇപ്പോൾ കാലം കൂടുതൽ ഇരുണ്ടതായി മാറിയിരിക്കുന്നു. അതിനാൽ സാംസ്കാരിക പ്രതിരോധത്തിന്റെ പ്രസക്തിയും,  കൂടി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.              യുവകവയിത്രി സുമി മീനങ്ങാടിയുടെ 'വെളിച്ചത്തിലേക്കു തുറന്ന വാതിൽ' എന്ന കവിതാ സമാഹാരം മീനങ്ങാടി കരുണാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.                       അർഷാദ് ബത്തേരി ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. ബാവ.കെ. പാലുകുന്ന് അധ്യക്ഷത വഹിച്ചു.പ്രീത ജെ. പ്രിയദർശിനി പുസ്തകം പരിചയപ്പെടുത്തി. സുന്ദർലാൽ പൂതാടി, ബാലൻ വേങ്ങര, മംഗലശ്ശേരി ചന്ദ്രൻ മാസ്റ്റർ, ബിജു പോൾ കാരക്കാമല, ഗിരീഷ് പെരുവക, ഹൻസാ ബീഗം, സുമി മീനങ്ങാടി എന്നിവർ പ്രസംഗിച്ചു.                               ഫോട്ടോ അടിക്കുറിപ്പ്: സുമി മീനങ്ങാടിയുടെ കവിതാ സമാഹാരം അർഷാദ് ബത്തേരിക്കു കോപ്പി നൽകി പി.കെ. പാറക്കടവ് പ്രകാശനം ചെയ്യുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *